തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ശേ​ഷം ധ്യാ​നം; വി​വേ​കാ​ന്ദ പാ​റ​യി​ൽ ധ്യാ​ന​മി​രി​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി ക​ന്യാ​കു​മാ​രി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച ശേ​ഷം ധ്യാ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ന്യാ​കു​മാ​രി​യി​ലെ​ത്തും. വി​വേ​കാ​ന​ന്ദ പാ​റ​യി​ൽ ഒ​രു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ധ്യാ​ന​ത്തി​നാ​യാ​ണ് മോ​ദി എ​ത്തു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ക​ന്യാ​കു​മാ​രി​യി​ലെ​ത്തു​ന്ന ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​വേ​കാ​ന​ന്ദ പാ​റ​യി​ലേ​ക്ക് പോ​കും. ജൂ​ൺ ഒ​ന്നി​ന് മ​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ ധ്യാ​നം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ ഒ​ന്നി​നും വി​വേ​കാ​ന​ന്ദ പാ​റ​യി​ൽ മോ​ദി തു​ട​രു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 2019 ലും ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കേ​ദാ​ർ​നാ​ഥ് ഗു​ഹ​യി​ൽ ന​രേ​ന്ദ്ര മോ​ദി ധ്യാ​ന​മി​രു​ന്നി​രു​ന്നു.

 

Related posts

Leave a Comment