മതിലിനെയും തെങ്ങിനെയും ഇത്രയും പേടിയോ; നവകേരള സദസിലേക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു; പാമ്പാടിയിൽ തെങ്ങ് വെട്ടി

ന​വ കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നു പെ​രു​മ്പാ​വൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ചു​റ്റു മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു. ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന പ്ര​ധാ​ന വേ​ദി​യു​ടെ അ​രി​കി​ലേ​ക്ക് എ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്കൂ​ൾ മൈ​താ​നി​യു​ടെ തെ​ക്കേ അ​റ്റ​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ മ​തി​ൽ പൊ​ളി​ച്ചു നീ​ക്കി​യ​ത്.

അ​തേ​സ​മ​യം, പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന പാ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലെ മ​ര​ങ്ങ​ളും മു​റി​പ്പി​ച്ചു. പാ​ന്പാ​ടി പു​തു​പ്പ​റ​ന്പി​ൽ പി.​സി തോ​മ​സി​ന്‍റെ വീ​ട്ടി​ലെ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. കാ​യ്ഫ​ലം ത​രു​ന്ന തെ​ങ്ങ്, ഒ​രു റം​പൂ​ട്ടാ​ൻ എ​ന്നി​വ പൂ​ർ​ണ​മാ​യും മു​റി​ച്ചു മാ​റ്റി. സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ലെ പ്ലാ​വും മു​റി​ച്ചു മാ​റ്റാ​ൻ ഉ​ത്ത​ര​വു​ണ്ട്.

ഇ​ന്ന് തൃ​ശൂ​രി​ലെ ന​വ കേ​ര​ള സ​ദ​സ് മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. കൈ​പ്പ​മം​ഗ​ലം, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ര്‍, പു​തു​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ണ് ഇ​ന്ന് ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന​ത്.

ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. നാ​ളെ ന​ട​ക്കു​ന്ന ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ ന​വ കേ​ര​ള സ​ദ​സോ​ടു​കൂ​ടി തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ക്കും. .

Related posts

Leave a Comment