ന്‍റെ കൃഷ്ണ… അ​മ്മ​ക്കി​ളി​ക്കൂ​ട് സിനിമയുടെ സെറ്റിൽ വെച്ച് ലളിതാന്‍റി റാഗ് ചെയ്തു; ഞാൻ കരഞ്ഞുപോയി; ഓർമ്മകൾ പങ്കുവച്ച് നവ്യാ നായർ


അ​മ്മ​ക്കി​ളി​ക്കൂ​ട് സെ​റ്റി​ല്‍ വെ​ച്ചാ​ണ് കെ​പി​എ​സി ല​ളി​താ​ന്‍റി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. വെ​ള്ളി​ത്തി​ര​യും ന​ന്ദ​ന​വും ചെ​യ്ത ശേ​ഷ​മാ​ണ് അ​മ്മ​ക്കി​ളി​ക്കൂ​ട് ചെ​യ്യു​ന്ന​ത്.

അ​പ്പോ​ള്‍ പൊ​ന്ന​മ്മാ​ന്‍റി​യും സു​കു​മാ​രി​യ​മ്മ​യു​മാ​യി ഞാ​ന്‍ ന​ല്ല ക​മ്പ​നി​യി​ലാ​ണ്. സെ​റ്റി​ല്‍ ഇ​വ​രെ ക​ണ്ട​പ്പോ​ഴേ ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ്പോ​ള്‍ അ​വി​ടെ അ​രി​കി​ലാ​യി ല​ളി​താ​ന്‍റി​യും ഇ​രി​പ്പു​ണ്ട്. ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്. എ​ന്നെ ആ​ദ്യ കാ​ഴ്ച​യി​ല്‍ ത​ന്നെ ക​ര​യി​ച്ചി​ട്ടു​ണ്ട്.

ക​ണ്ട​പ്പോ​ഴേ എ​ന്നോ​ട് ഇ​ന്ന് കു​ളി​ച്ചി​ല്ലേ എ​ന്ന് ചോ​ദി​ച്ചു. പ​ക്ഷേ ഞാ​ന്‍ കു​ളി​ച്ചി​രു​ന്നു. ഇ​ല്ല, നീ ​കു​ളി​ച്ചി​ട്ടി​ല്ല, ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു.

ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ള്‍ റാ​ഗ് ചെ​യ്യു​ന്ന​ത് പോ​ലെ ചു​മ്മാ ത​മാ​ശ​യ്ക്ക് ചെ​യ്ത​താ​ണ്. ഒ​ടു​വി​ല്‍ ഞാ​ന്‍ ക​ര​ഞ്ഞു പോ​യി.

അ​പ്പോ​ള്‍ അ​യ്യോ ഇ​ത്ര​യേ ഉ​ള്ളോ നീ ​എ​ന്ന് ചോ​ദി​ച്ച് കെ​ട്ടി​പ്പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ളി​താ​ന്‍റി. അ​ന്ന് മു​ത​ല്‍ ഞ​ങ്ങ​ള്‍ ന​ല്ല കൂ​ട്ടു​കാ​രാ​യി. -ന​വ്യ നാ​യ​ർ

Related posts

Leave a Comment