ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം രാജ്യത്തെ ആശങ്കയിലാഴ്ത്തുമ്പോള്‍ മത ജാതി രാഷ്ട്രീയ വൈരങ്ങള്‍ മറന്ന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. ഈ തിരിച്ചറിവ് ഈ അവസരത്തില്‍ സുപ്രധാനവുമാണ്. രാജ്യത്തിന് വേണ്ടി 40 സൈനികര്‍ ജീവന്‍ ബലി അര്‍പ്പിച്ച വേളയില്‍ അതിനെ മനസിന്റെ ഉള്ളില്‍ കെട്ടിക്കിടക്കുന്ന വെറുപ്പോ, വിദ്വേഷമോ ആയി കൂട്ടിയിണക്കുന്നത് വലിയ ശരികേടാണ്. എന്‍ഡിവി വെബ്സൈറ്റിന്റെ ഡപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നിഥി സേത്തി ചെയ്തതും അതുപോലെയൊരു തെറ്റാണ്.
കെട്ടുകഥയായ 56 നേക്കാള്‍ വലുതാണ് ഭീതിദമായ 44 ന്ന് തെളിഞ്ഞിരിക്കുകയാണെന്നാണ് നിഥി സേത്തി പോസ്റ്റ് ചെയ്തത്. നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ചിനെയാണ് നിഥി പരിഹസിച്ചത്. ഒപ്പം ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയെ പരോക്ഷമായി ന്യായീകരിക്കുന്നതും. ഇതിന് പുറമേ ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്കില്‍ (സിനിമ) വിജയത്തെ കുറിക്കാന്‍ ഉപയോഗിച്ച ‘ഹൗ ഈസ ദ ജോഷ് ‘എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കും വിധം ഹൗ ഈസ് ദ ജെയ്ഷ് എന്ന ഹാഷ് ടാഗും കൂട്ടിച്ചേര്‍ത്തു.
എന്‍ഡി ടിവി ഡപ്യൂട്ടി ന്യൂസ് എഡിറ്ററുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യദ്രോഹം ആരോപിക്കാവുന്ന കുറ്റമാണ് അവര്‍ ചെയ്തതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തീവ്രവാദികളെ ന്യായീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ കൊണ്ടുനടക്കാന്‍ എന്‍ഡിടിവിക്ക് നാണമില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നത്. രൂക്ഷമായ പ്രതികരണങ്ങളെ തുടര്‍ന്ന് നിഥി സേത്തി ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തുമുങ്ങി.
തങ്ങളുട മാധ്യമപ്രവര്‍ത്തകയുടെ മോശം പ്രവൃത്തിയെ എന്‍ഡിടിവി ശക്തമായി അപലപിച്ചു. രണ്ടാഴ്ചത്തേക്ക് നിഥി സേത്തിയെ സസ്പെന്‍ഡ് ചെയ്തു. ഇതുകൂടാതെ കമ്പനിയുടെ അച്ചടക്ക സമിതി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയതത് ആഘോഷത്തിനുള്ള അവധി പോലെയായി പോയെന്നും വേറെയെങ്ങും ഇവര്‍ക്ക് ജോലി കൊടുക്കരുതെന്നും മട്ടില്‍ രൂക്ഷ വമിര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. ഇത്തരം മോശം പ്രവൃത്തിയില്‍ നിധി സേത്തി ഒറ്റയ്ക്കായിരുന്നില്ല.
മറ്റൊരു സംഭവത്തില്‍ മക്ലിയോഡ്സ് ഫാര്‍മസിക്യൂട്ടിക്കല്‍സ് ജീവനക്കാരനായ റിയാസ് അഹമ്മദ് വാനിക്കും പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ക്ക് സസ്പെന്‍ഷന്‍ കിട്ടി. വിശദീകരണം നല്‍കിയില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ, പുല്‍വാമ ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ കേസ് എടുത്തു. കശ്മീര്‍ സ്വദേശിയായ ബാസിം ഹിലാലിനെതിരെയാണ് കേസെടുത്തത്.ഇയാളെ സസ്പെന്‍ഡ് ചെയ്തതായി സര്‍വകലാശാല അറിയിച്ചു.
153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ കോളേജില്‍ കയറുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥിയാണ് ബാസിം ഹിലാല്‍. ഹൗസ് ദ ജെയ്ഷ് , ഗ്രേറ്റ് സര്‍ എന്നാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്. ബാസിമിന്റെ പ്രവര്‍ത്തിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് എ.എം.യു പി.ആര്‍.ഒ സലീം പീര്‍സാദ വ്യക്തമാക്കി. സര്‍വകലാശാലയുടെ സല്‍്‌പേര് കളങ്കപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.