ഭാര്യയും മകനും കുളത്തിൽ മരിച്ച നിലയിൽ! അറസ്റ്റിലായ ഭർത്താവിനെ കൂടുതൽ ചോദ്യം ചെയ്യും…

ഏ​റ്റു​മാ​നൂ​ർ: ഭാ​ര്യ​യും മ​ക​നും കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും.

നീ​ണ്ടൂ​ർ ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ ച​ന്ദ്ര​ബാ​ബു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 10ന് ​രാ​ത്രി 11നു​ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ ര​ഞ്ജി(36), മ​ക​ൻ ശ്രീ​ന​ന്ദ് (നാ​ല്) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. പി​റ്റേ​ന്ന് ഇ​വ​രെ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ച​ന്ദ്ര​ബാ​ബു​വു​മാ​യി വ​ഴ​ക്കി​ട്ടാ​ണ് ഇ​വ​ർ വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ​ത്. ഗാ​ർ​ഗി​ക പീ​ഡ​നം, സ്ത്രീ ​പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ കു​റ്റം എ​ന്നി​വ ചു​മ​ത്തി​യാ​​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ സ്ഥി​ര​മാ​യി വി​ട്ടി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

സം​ഭ​വ ദി​വ​സം ഇ​വ​ർ ത​മ്മി​ൽ വ​ലി​യ വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ചാം ക്ല​സ് വി​ദ്യാ​ർ​ഥി ശ്രീ​ഹ​രി ഇ​വ​രു​ടെ മൂ​ത്ത​മ​ക​നാ​ണ്.

Related posts

Leave a Comment