ഉടൻ പണം..! ഇനി കർഷകർക്ക് കാത്തിരിക്കേണ്ടി വരില്ല; നെ​ല്ല​ള​ന്ന ക​ര്‍​ഷ​ക​ന് ഉ​ട​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൂ​ടെ  പണം ന​ല്‍​കു​മെന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല​ള​ന്ന ക​ര്‍​ഷ​ക​ന് ഉ​ട​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൂ​ടെ പ​ണം ന​ല്‍​കു​ന്ന​തി​നാ​യി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ര്‍​ഷ്യം രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി സ​ഹ​ക​ര​ണ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി ഈ ​വി​ള​വെ​ടു​പ്പ് കാ​ലം മു​ത​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും. കൃ​ഷി​വ​കു​പ്പ്, ഭ​ക്ഷ്യ​വ​കു​പ്പ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​നു​ള്ള നി​ര്‍​ദേ​ശം ക​ഴി​ഞ്ഞ​ദി​വ​സം വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് വി​ല​യി​രു​ത്തി അ​ടു​ത്ത വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ മു​ത​ല്‍ സം​സ്ഥാ​ന​ത്തെ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും ഈ ​രീ​തി വ്യാ​പി​പ്പി​ക്കും.

അ​ടു​ത്ത ര​ണ്ടു​മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് നെ​ല്ല് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് സം​ഭ​രി​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണ റൈ​സ് മി​ല്ലു​ക​ളി​ലൂ​ടെ സം​സ്‌​ക​രി​ച്ച് സ്വ​ന്തം ബ്രാ​ന്‍​ഡി​ല്‍ സ​ഹ​ക​ര​ണ സ്‌​റ്റോ​റു​ക​ളു​ടെ ശൃം​ഖ​ല​യി​ലൂ​ടെ വി​പ​ണ​നം ചെ​യ്യാ​നു​മാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts