ഇറ്റലിയില്‍ ജോലി ശരിയാക്കാം, ഭാര്യ അവിടെയാണ്! ഇറ്റലിയില്‍ വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് തട്ടിയെടുത്തത് മൂന്ന് ലക്ഷം; പള്ളിപ്പുറം സ്വദേശി നെല്‍സണ്‍ കുടുങ്ങി

വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് ഇ​റ്റ​ലി​യി​ൽ വി​സ വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്ന് ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​ക്കം താ​ഴേ​ക്കാ​ട് ആ​ഞ്ഞി​ലി മൂ​ട്ടി​ൽ നെ​ൽ​സ​ണെ(35) ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത മു​ന​ന്പം പോ​ലീ​സ് ഇ​ന്ന​ലെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് ഡ്രൈ​വ​റാ​യ പ്ര​തി​യു​ടെ ഭാ​ര്യ ഇ​റ്റ​ലി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഇ​ത് പ​റ​ഞ്ഞാ​ണ് യു​വ​തി​യെ​ പറ്റിച്ച് ഇയാൾ 3 ലക്ഷം രൂപ തട്ടിയെടുത്തത്. 2016 മു​ത​ൽ പ​ല​പ്പോ​ഴാ​യി ബാ​ങ്കു​മു​ഖേ​ന​യാ​ണ് യു​വ​തി ഇ​യാ​ൾ​ക്ക് പ​ണം ന​ൽ​കി​യ​ത്.

യു​വ​തി തൃ​ശൂ​ർ മ​ണ്ണു​ത്തി​യി​ൽ പ​ഠി​ക്കു​ന്പോ​ൾ ആ ​സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു പ്ര​തി. അ​ങ്ങി​നെ​യാ​ണ് പ്ര​തി​യു​മാ​യി പ​രി​ച​യ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വി​സ ത​രാ​തെ​യാ​യ​പ്പോ​ൾ പ​ല​കു​റി യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ അ​വ​ധി​ക​ൾ പ​റ​ഞ്ഞ് നീ​ട്ടു​ക​യാ​യി​രു​ന്നു.

അ​വ​സാ​നം ച​തി​ക്ക​പ്പെ​ട്ടു​വെ​ന്ന് ബോ​ധ്യ​മാ​യ​പ്പോ​ഴാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഗ്രേ​ഡ് എ​സ്ഐ പി.കെ. അ​സീ​സ്, എ​സ്‌സിപിഒ ​ടി.എ​സ്. സി​ജു എ​ന്നി​വ​രാ​ണ് പ്ര​തി​യ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts