കുഞ്ഞിന്‍റെ തല സ്വന്തം മുട്ടിൽ ഇടിച്ച് കൊല്ലപ്പെടുത്തി; കുറ്റം സമ്മതിച്ച് മാതാവിന്‍റെ കാമുകൻ

കൊ​ച്ചി: ഒ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മാ​താ​വി​ന്‍റെ കാ​മു​ക​ൻ പി​ടി​യി​ൽ. പ്ര​തി ഷാ​നി​സാ​ണ് പി​ടി​യി​ലാ​യ​ത്. കു​ഞ്ഞി​ന്‍റെ മാ​താ​വ് അ​ശ്വ​തി​യും ഷാ​നി​സും ത​മ്മി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യു​ള്ള പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഷാ​നി​സും അ​ശ്വ​തി​യും ക​റു​ക​പ്പ​ള്ളി​യി​ലെ ഫ്‌​ളാ​റ്റി​ൽ ഒ​ന്നാം തി​യ​തി മു​റി​യെ​ടു​ത്തു. ഞാ​യ​റാ​ഴ്ച​യോ​ടെ കു​ഞ്ഞി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​ൽ കൊ​ടു​ത്തു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ കു​ടു​ങ്ങി എ​ന്നു പ​റ​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഉ​ട​ൻ ത​ന്നെ കു​ഞ്ഞി​നെ ന്യൂ​ബോ​ർ​ൺ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ കു​ഞ്ഞ് ഇ​ന്ന​ലെ മ​ര​ണ​പ്പെ​ട്ടു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ​യാ​ണ് ത​ല​യ്‌​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്ന് മ​ന​സി​ലാ​യ​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഷാ​നി​സ് കു​റ്റം സ​മ്മ​തി​ച്ച​ത്. കു​ട്ടി​യു​ടെ ത​ല സ്വ​ന്തം മു​ട്ടി​ൽ ഇ​ടി​ച്ചാ​ണ് കൊ​ല്ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഷാ​നി​സ് പ​റ​ഞ്ഞു. കു​ഞ്ഞ് മ​റ്റൊ​രാളു​ടേ​താ​യ​താ​ണ് കൊ​ല​പാ​ത​കം ചെ​യ്യാ​ൻ കാ​ര​ണം.

കു​ഞ്ഞി​ന്‍റെ അ​മ്മ അ​ശ്വ​തി​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് അ​മ്മ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

 

 

Related posts

Leave a Comment