‘ഓരോ പഫിലും വിഷം’;കാനഡയിലെ ഓരോ സിഗരറ്റിനുമൊപ്പം ഹെല്‍ത്ത് ലേബല്‍ വരുന്നു

കാനഡയില്‍ പുതിയ വ്യക്തിഗത ലേബലുള്ള സിഗരറ്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുന്നു. സിഗരറ്റ് ബലഹീനതയ്ക്കും കാന്‍സറിനും കാരണമാകുന്നെന്നും, പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം എല്ലാ പഫിലും വിഷമുണ്ടെന്നുമുള്ള  വ്യക്തിഗത ആരോഗ്യ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

മുന്നറിയിപ്പ് ലേബലുകള്‍ ഒഴിവാക്കുവാന്‍ സാധിക്കാത്തതും പാക്കറ്റില്‍ നല്‍കിയിരിക്കുന്ന ഗ്രാഫിക് ചിത്രങ്ങള്‍ പുകവലി മൂലമുള്ള ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണെന്നും കാനഡയിലെ മുന്‍ മന്ത്രി കരോലിന്‍ ബെന്നറ്റ് മുന്‍പ് പറഞ്ഞിരുന്നു.

ആരോഗ്യപരമായ മുന്നറിയിപ്പുകള്‍ നല്‍കിയ പാക്കറ്റിന് പകരം ഒരു സിഗരറ്റായി വാങ്ങി ഉപയോഗിച്ചാണ്
യുവാക്കള്‍ പുകവലി ആരംഭിക്കുന്നതെന്നും കനേഡിയന്‍ സര്‍ക്കാര്‍ ആഭിപ്രായപ്പെട്ടു.

2000ല്‍ പുകവലി ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി സിഗരറ്റ് പായ്ക്കറ്റുകളില്‍ ഗ്രാഫിക് മുന്നറിയിപ്പുകള്‍ നല്‍കിയ ആദ്യത്തെ രാജ്യമാണ് കാനഡ. രോഗം ബാധിച്ച ഹൃദയത്തിന്‍റെയും ശ്വാസകോശങ്ങളുടെയും ഭീകരമായ ചിത്രങ്ങളാണ് പായ്ക്കറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പുകവലി കുറഞ്ഞുവരുന്നെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പുകയില ഉപയോഗം കാരണം കാനഡയില്‍ ഓരോ വര്‍ഷവും 48,00 കനേഡിയന്‍മാര്‍ മരിക്കുന്നു. രാജ്യത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിന്‍റെ പകുതിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുകയാണ്.

നിലവില്‍ 13 ശതമാനത്തില്‍ നിന്ന് 2035 ആകുമ്പോളേക്കും രാജ്യത്തെ പുകവലിക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി അല്ലെങ്കില്‍ ഏകദേശം രണ്ട് ദശലക്ഷമായി കുറയ്ക്കുകയെന്നതാണ് കാനഡ ലക്ഷ്യമിടുന്നത്.

 

Related posts

Leave a Comment