കോര്‍ട്ടിനോട്‌ വി​​ടപ​​റ​​ഞ്ഞ് നി​​ക്കോ​​ളാ​​സ് മ​​ഹു​​ത്

പാ​​രീ​​സ്: പാ​​രീ​​സ് മാ​​സ്റ്റേ​​ഴ്സി​​ലെ ഡ​​ബി​​ൾ​​സ് തോ​​ൽ​​വി​​ക്ക് പി​​ന്നാ​​ലെ പ്രൊ​​ഫ​​ഷ​​ണ​​ൽ ടെ​​ന്നീ​​സി​​നോ​​ട് വൈ​​കാ​​രി​​ക​​മാ​​യി വി​​ട പ​​റ​​ഞ്ഞ് ഫ്ര​​ഞ്ച് താ​​രം നി​​ക്കോ​​ളാ​​സ് മ​​ഹു​​ത്. 25 വ​​ർ​​ഷ​​ത്തെ ക​​രി​​യ​​റി​​ൽ അ​​ഞ്ച് ഗ്രാ​​ൻ​​ഡ്സ്​​ലാം ഡ​​ബി​​ൾ​​സ് കി​​രീ​​ട​​ങ്ങ​​ൾ 43 കാ​​ര​​നാ​​യ മ​​ഹു​​ത് നേ​​ടി​​യി​​ട്ടു​​ണ്ട്. 2010ൽ ​​വിം​​ബി​​ൾ​​ഡ​​ണി​​ൽ അ​​മേ​​രി​​ക്ക​​ൻ താ​​രം ജോ​​ണ്‍ ഇ​​സ്ന​​റി​​നെ​​തി​​രേ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ പ്രൊ​​ഫ​​ഷ​​ണ​​ൽ ടെ​​ന്നീ​​സ് മ​​ത്സ​​രം കാ​​ഴ്ച​​വ​​ച്ച് അ​​ദ്ദേ​​ഹം ശ്ര​​ദ്ധ​​നേ​​ടി​​യി​​രു​​ന്നു.

11 മ​​ണി​​ക്കൂ​​റും അ​​ഞ്ച് മി​​നി​​റ്റും നീ​​ണ്ടു​​നി​​ന്ന മ​​ത്സ​​രം മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്നു. അ​​വ​​സാ​​ന സെ​​സെറ്റിനുമാ​​ത്രം എ​​ട്ട് മ​​ണി​​ക്കൂ​​ർ 11 മി​​നി​​റ്റ് ദൈ​​ർ​​ഘ്യം. എ​​ന്നാ​​ൽ മ​​ത്സ​​ര​​ത്തി​​ൽ മ​​ഹു​​ത് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ചൊ​​വ്വാ​​ഴ്ച ഗ്രി​​ഗ​​ർ ദി​​മി​​ത്രോ​​വി​​നൊ​​പ്പം സ്വ​​ന്തം മ​​ണ്ണി​​ൽ ക​​രി​​യ​​റി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി മ​​ഹു​​ത് കാ​​യി​​ക​​രം​​ഗ​​ത്തി​​നോ​​ട് വി​​ട പ​​റ​​ഞ്ഞു. ഹ്യൂ​​ഗോ നൈ​​സി​​നോ​​ടും എ​​ഡ്വാ​​ർ​​ഡ് റോ​​ജ​​ർ- സെ​​ലി​​നോ​​ടും 6-4, 5-7, 10-4 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു കോ​​ർ​​ട്ടി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​ത്.

Related posts

Leave a Comment