ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടിലെ ക​ണ്ടെ​ത്ത​ലു​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ത്രം പു​റ​ത്തു​വി​ട്ടാ​ല്‍ മതിയെന്ന് ഡ​ബ്ല്യു​സി​സി

കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​മ​ഗ്ര നി​യ​മ​നി​ര്‍​മാ​ണം സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്.

കൊ​ച്ചി​യി​ല്‍ ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കുശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ സം​സ​ബ​ന്ധി​ച്ച് സാം​സ്‌​കാ​രി​ക വ​കു​പ്പ് ഒ​രു ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

സി​നി​മാ മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര നി​യ​മ നി​ര്‍​മാ​ണ​മെ​ന്ന ആ​വ​ശ്യം ഡ​ബ്ല്യുസിസി അം​ഗ​ങ്ങ​ള്‍​ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഉ​ന്ന​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

സി​നി​മാ മേ​ഖ​ല​യി​ല്‍ നി​യ​മസാ​ധു​ത​യു​ള്ള ഇ​ന്‍റേ​ണ​ല്‍ കം​പ്ല​യി​ന്‍റ് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ര​ണ​മെ​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അം​ഗ​ങ്ങ​ള്‍ മ​ന്ത്രി​ക്ക് നി​വേ​ദ​നം കൈ​മാ​റി.

ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യും പു​റ​ത്തു​വി​ടേ​ണ്ട​തി​ല്ലെ​ന്നും ക​ണ്ടെ​ത്ത​ലു​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ത്രം പു​റ​ത്തു​വി​ട്ടാ​ല്‍ മ​തി​യെ​ന്നും ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നാ​ല്‍ പ​രാ​തി​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടുമെന്നതിനാലാണ് ഇതെന്നും അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment