നെൽവയൽ നീർത്തട ഭേദഗതി വരുന്നു; തരിശ് നിലം തദേശ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ ഉടമയുടെ സമ്മതം ആവശ്യമില്ല; നെൽവയൽ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകുന്നു

തിരുവനന്തപുരം: നെൽവയൽ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകുന്നു. ഇതിനായി നെൽവയൽ നീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തരിശ് നിലം  തദേശ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ ഉടമയുടെ സമ്മതം ആവശ്യമില്ലാതാകും. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുന്നതായിരിക്കും പുതിയ ഭേദഗതി. ഇതിനായി നിശ്ചിത തുക പഞ്ചായത്ത് പാട്ടമായി ഉടമസ്ഥന് കൊടുത്താൽ മതി. 2008ന് മുൻപ് നികത്തിയ ഭൂമി ക്രമപ്പെടുത്തൽ വ്യവസ്ഥകളിലും മാറ്റം വരുത്തുമെന്നാണ് റിപ്പോർട്ട്.

Related posts