ബ്രിട്ടനില്‍ കൊല്ലപ്പെട്ട പതിനാറുകാരന്‍ ജേക്കബ് എബ്രഹാം മലയാളിയോ? തെരുവില്‍ അലയുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് അന്നദാനം നല്‍കിയ ശേഷം വീട്ടിലേയ്ക്കു മടങ്ങവേയാണ് കൊലചെയ്യപ്പെട്ടത്‌

ലണ്ടൻ: ബ്രിട്ടനിലെ വാൽത്താംക്രോസിൽ പതിനാറുകാരനെ കൗമാരക്കാരുടെ സംഘം വധിച്ചു. തെരുവിൽ അലയുന്ന പട്ടിണിപ്പാവങ്ങൾക്ക് അന്നദാനം നൽകിയ ശേഷം വീട്ടിലേയ്ക്കു മടങ്ങവേയാണ് ജേക്കബ് എബ്രഹാം എന്ന പതിനാറുകാരൻ കൊലചെയ്യപ്പെട്ടത്. ജേക്കബ് മലയാളിയാണെന്നാണ് സംശയം.

വംശീയ വിദ്വേഷമാണ് സംഭവത്തിനാധാരമെന്നു ഹെർട്ട്ഫോർഡ്ഷെയർ പോലീസ് കരുതുന്നു. വാൽത്താം ക്രോസിൽ ഡിസംബർ ഏഴിന് രാത്രി എട്ടരക്കും ഒന്പതരക്കും ഇടയിലാണ് ദാരുണ സംഭവം നടന്നത്.

കൊലപാതകത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന അഞ്ചംഗ കൗമാര സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. എൻഫീൽഡ് സ്വദേശികളായ 14 വയസുള്ള മൂന്നു പേരും 15 വയസുള്ള രണ്ടു പേരുമാണ് പോലീസ് കസ്റ്റഡിയിലായ പ്രതികൾ. പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് ജേക്കബിനെ മരണം കവർന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Related posts