തിരുവനന്തപുരം: നിലന്പൂരിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചത് ഹൈക്കമാൻഡ് ആണെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. ഹൈക്കമാൻഡ് തീരുമാനിച്ചു പ്രഖ്യാപിച്ച സ്ഥാനാർഥിയെ അൻവർ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അടൂർ പ്രകാശ്.
അൻവറിനെ അസോസിയേറ്റ് അംഗമാക്കുന്ന കാര്യത്തിൽ യുഡിഎഫിൽ കൂട്ടായ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് അനുകൂലമായ നിലപാട് അൻവർ എടുക്കുമെന്നാണു പ്രതീക്ഷയെന്നും യുഡിഎഫ് കണ്‍വീനർ വ്യക്തമാക്കി.
യുഡിഎഫ് നിലന്പൂരിൽ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.