ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ..! കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി കൊ​ല​ക്കു​റ്റ​ത്തി​നു യെമനില്‍ വധശിക്ഷ; സ​ങ്ക​ട​ക​ഥ പു​റം​ലോ​കം അ​റി​യു​ന്ന​ത് നാട്ടിലേക്ക് അയച്ച കത്തിലൂടെ…

പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട് തേ​ക്കി​ൻ​ചി​റ സ്വ​ദേ​ശി​നി​യാ​യ യു​വ​തി കൊ​ല​ക്കു​റ്റ​ത്തി​നു യെ​മ​നി​ലെ ജ​യി​ലി​ൽ. വ​ധ​ശി​ക്ഷ വി​ധി​ച്ച​തും ജ​യി​ൽ​വാ​സ​വും സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഇ​ടു​ക്കി​യി​ലു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ േക്കി​ൻ​ചി​റ സ്വ​ദേ​ശി​നി നി​മ​ഷ​പ്രി​യ​യു​ടെ ക​ത്തു ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നി​മി​ഷ​യു​ടെ സ​ങ്ക​ട​ക​ഥ പു​റം​ലോ​കം അ​റി​യു​ന്ന​ത്.

യെ​മ​നി​ൽ നി​മി​ഷ​യു​ടെ ജോ​ലി​സ്ഥ​ല​ത്തെ ഉ​ന്ന​ത ജീ​വ​ന​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ല​പ്പോ​ഴാ​യി പ​ണം​ത​ട്ടി​പ്പി​നു ഇ​യാ​ൾ ശ്ര​മി​ച്ചി​രു​ന്നു. നാ​ട്ടി​ലെ ഭ​ർ​ത്താ​വു​മാ​യും മ​റ്റു സൃ​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ പോ​ലും അ​വ​സ​രം ഇ​യാ​ൾ നി​ഷേ​ധി​ച്ചി​രു​ന്നു. പ​ല​ത​ര​ത്തി​ലും നി​മി​ഷ​യി​ൽ നി​ന്നും പ​ണം ത​ട്ടി​പ്പ് ന​ട​ത്താ​ൻ ഇ​യാ​ൾ ശ്ര​മി​ച്ചി​രു​ന്നു.

പി​ന്നീ​ട് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. ജീ​വ​നും മാ​ന​വും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ൽ ചെ​യ്തു പോ​യ​താ​ണ് കൊ​ല​പാ​ത​ക​മെ​ന്നു ക​ത്തി​ൽ സൂ​ചി​പ്പി​യ്ക്കു​ന്നു. ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ടെ​ന്നും ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​യി സ​മ്മ​ർ​ദം തു​ട​ങ്ങി​യി​ട്ടു​ണ്ട്. മോ​ച​ന​ദ്ര​വ്യം അ​ട​ച്ച് ശി​ക്ഷ​യി​ൽ ഇ​ള​വു​നേ​ടാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ യെ​മ​നി​ലു​ണ്ട്. കൊ​ല​പാ​ത​ക സാ​ഹ​ച​ര്യം വി​ശ​ദ​മാ​ക്കു​ക​യും മോ​ച​ന​ദ്ര​വ്യം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്താ​ൽ ശി​ക്ഷ​യ്ക്കു ഇ​ള​വു ല​ഭി​യ്ക്കും.

മ​റു​നാ​ട്ടു​കാ​രി​യെ​ന്ന പ​രി​ഗ​ണ​ന​യാ​ണ് ഇ​വി​ടെ തു​ണ​യാ​കു​ക. പ​ക്ഷെ ശി​ക്ഷാ​വി​ധി കാ​ത്തു​ക​ഴി​യു​ന്ന​വ​രു​ടെ ജ​യി​ലി​ലേ​ക്കാ​ണ് നി​മി​ഷ​യെ ഇ​പ്പോ​ൾ മാ​റ്റി​യി​രി​ക്കു​ന്ന​ത്. ശി​ക്ഷാ​വി​ധി എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ന​ട​പ്പാ​ക്കി​യേ​ക്കാം എ​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ല്ക്കു​ന്നു​ണ്ട്.

Related posts