ഇത് ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയം! നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര ന​ട​ൻ നി​വി​ൻ പോ​ളി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം രൂ​പ കൈ​മാ​റി. സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജീ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് നി​വി​ൻ​പോ​ളി ചെ​ക്ക് കൈ​മാ​റി​യ​ത്.

പ്ര​ള​യ ദു​രി​ത​ത്തി​ൽ​പ്പെ​ട്ട​വ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ഈ ​നാ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം ഉ​ണ്ടാ​ക​ണ​മെ​ന്ന് നി​വി​ൻ​പോ​ളി പ​റ​ഞ്ഞു. ദു​രി​തം പേ​റു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള സ​മ​യ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്കാം. പ്ര​ള​യ കെ​ടു​തി നേ​രി​ടു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും നി​വി​ൻ​പോ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Related posts