ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ; സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; സഭ ഇന്നും പിരിഞ്ഞു

തി​രു​വ​ന​ന്ത​പു​രം ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം. സ‍​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ച്ച ഉ​ട​ൻ ത​ന്നെ പ്ര​തി​പ​ക്ഷം ബ​ഹ​ള​വു​മാ​യി എ​ഴു​ന്നേ​റ്റു. ബ​ഹ​ള​ത്തി​നി​ടെ ചോ​ദ്യോ​ത്ത​ര​വേ​ള തു​ട​ർ​ന്നെ​ങ്കി​ലും എം.​എ​ൽ.​എ​മാ​രു​ടെ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​ടെ ചോ​ദ്യോ​ത്ത​ര​വേ​ള ആ​ദ്യം റ​ദ്ദാ​ക്കു​ക​യും പി​ന്നീ​ട് മ​റ്റു ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​ഭ ഇ​ന്ന​ത്തേ​യ്ക്ക് പി​രി​യു​ക​യുമാ​യി​രു​ന്നു.

സ്പീ​ക്ക​റു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ ബാ​ന​റു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും ഉ​യ​ർ​ത്തി ബ​ഹ​ളം തു​ട​ർ​ന്ന​പ്പോ​ൾ സ്പീ​ക്ക​ർ പ​ല ആ​വ​ർ​ത്തി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ട് ഇ​തു ശ​രി​യ​ല്ലെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യി​ല്ല. 32 മി​നിറ്റ് മാ​ത്ര​മാ​ണ് ഇ​ന്നു സ​ഭാ​ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്.

പ്ര​തി​പ​ക്ഷം ബ​ഹ​ളം ന​ട​ക്കു​ന്ന​തി​നി​ടെ ബിജെപി എം​ൽഎ ഒ. ​രാ​ജ​ഗോ​പാ​ലും പി.​സി. ജോ​ർ​ജ്ജും സ​ഭ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. നിയമസഭാകവാടത്തിൽ സ​ത്യ​ഗ്ര​ഹം ഇ​രി​ക്കു​ന്ന എം​എ​ൽ​എ​മാ​രു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​റ​ങ്ങി​പ്പോ​യ​തെ​ന്നാ​ണ് ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം.

നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ എംഎ​ൽഎ​മാ​രു​ടെ സ​മ​ര​ത്തി​ന് ഇ​രു​വ​രും നേ​ര​ത്തെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​ഭ ന​ട​ന്ന എ​ട്ടു ദി​വ​സ​വും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് സ​ഭ പി​രി​യു​ക​യാ​യി​രു​ന്നു.

Related posts