നി​യ​മ​സ​ഭ​യി​ലെ കൈയാ​ങ്ക​ളി; പോ​ലീ​സ് അ​ന്വേ​ഷ​ണം ഉടൻ വേണ്ടെന്ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ടേറി​യ​റ്റ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ കൈയാ​ങ്ക​ളി കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ട​ൻ അ​നു​മ​തി ന​ൽ​കേ​ണ്ടതി​ല്ലെ​ന്ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ടേറി​യ​റ്റ് തീരുമാനം.

എം​എ​ൽ​എ​മാ​രു​ടെ​യും നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നും സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും മ്യൂ​സി​യം പോ​ലീ​സ് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

അ​നു​മ​തി ന​ൽ​കി പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നു പ്ര​തി​പ​ക്ഷം നി​ല​പാ​ട് ക​ടു​പ്പി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ​യി​ൽ ഉ​ട​ൻ അ​നു​മ​തി ന​ൽ​കേ​ണ്ടതി​ല്ലെ​ന്ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ടേറി​യ​റ്റ് തീരുമാനമെടുത്ത്.

സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ വാ​ച്ച് ആ​ന്‍ഡ് വാ​ർ​ഡും ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രാ​യ എ​ച്ച്.

സ​ലാ​മി​നെ​തി​രെ​യും സ​ച്ചി​ൻ​ദേ​വി​നെ​തി​രെ​യും ഡെ​പ്യൂ​ട്ടി ചീ​ഫ് മാ​ർ​ഷ​ലി​നെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​പ​ക്ഷ എം​എ​ൽ​എ സ​നീ​ഷ്കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

വാ​ച്ച് ആ​ൻ‌ഡ് വാ​ർ​ഡ് ഷീ​ന​യു​ടെ പ​രാ​തി​യി​ൽ ഉ​മ തോ​മ​സ്, കെ.​കെ.​ ര​മ, പി.​കെ.​ ബ​ഷീ​ർ, സ​നീ​ഷ്കു​മാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കെ​തിരേ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​രം മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment