സ്ത്രീ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യം ചർച്ചയ്ക്കെടുത്തില്ല; കൗ​ര​വ സ​ഭ​യോ എ​ന്ന് വി.ഡി. സ​തീ​ശ​ൻ


തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യം ച​ര്‍​ച്ച​യ്ക്കെ​ടു​ക്കാ​ത്ത​തി​ല്‍ പ്രതിഷേധിച്ച് നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം.

ഉ​മാ തോ​മ​സ് എം​എ​ല്‍​എ ന​ല്‍​കി​യ നോ​ട്ടീ​സ് സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ക്കാ​മെ​ന്ന നി​ല​പാ​ട് സ്പീ​ക്ക​ര്‍ എ.എൻ.ഷംസീർ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​ങ്ങി​യ​ത്. സ​മീ​പകാ​ല സം​ഭ​വ​മ​ല്ലെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ നി​ല​പാ​ട്.

16 വ​യ​സു​ള്ള പെ​ണ്‍​കുട്ടി പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തും സ്ത്രീ​സു​ര​ക്ഷ​യു​മാ​യി​രു​ന്നു ഉ​മാ തോ​മ​സ് ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ പ്ര​തി​പ​ക്ഷം സ്പീ​ക്ക​ര്‍​ക്കെ​തി​രേ തി​രി​ഞ്ഞു.
സ്ത്രീ ​സു​ര​ക്ഷ ച​ര്‍​ച്ച ചെ​യ്യാ​തി​രി​ക്കാ​ന്‍ ഇ​ത് കൗ​ര​വ സ​ഭ​യോ എ​ന്ന് വി.ഡി. സ​തീ​ശ​ൻ ചോ​ദി​ച്ചു. ഇ​ത്ത​രം പ​രാ​മ​ർ​ശം പ്ര​തി​

പ​ക്ഷ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്ന് സ്പീ​ക്ക​ർ തി​രി​ച്ച​ടി​ച്ചു.തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

Related posts

Leave a Comment