ഹൃ​ദ​യം തൊ​ടു​ന്ന ക്വാ​റ​ന്‍റൈ​ന്‍ ; ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ​ങ്ക​ട​നി​മി​ങ്ങളിലൂടെ; യുട്യൂബിൽ തരംഗമായി ഹ്രസ്വ ചിത്രം


ലോ​ക് ഡൗ​ണ്‍ കാ​ല​ത്തു പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് നി​റ​യ്ക്കു​ന്ന ഷോ​ര്‍​ട്ട് ഫി​ലീ​മാ​യി “ക്വാ​റ​ന്‍റൈ​ന്‍’ ശ്ര​ദ്ധ നേ​ടു​ന്നു. സി​നി​മാ​പ​ഠി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ​സ്റ്റ് ക്ലാ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ ഹ്ര​സ്വ​ചി​ത്ര​മാ​ണ് ക്വാ​റ​ന്‍റൈൈ​ന്‍.

ഉ​ള്ളു​ല​യ്ക്കു​ന്ന പ്ര​മേ​യം തീ​ക്ഷ്​ണ​മാ​യ ഭാ​വ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളോ​ടെ അ​വ​ത​രി​പ്പി​ച്ച ഷോ​ര്‍​ട്ട് ഫി​ലിം പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചേ​റ്റി​ക്ക​ഴി​ഞ്ഞു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​രു​ന്ന് ഒ​രു​ക്കി​യ ക​ലാ​സൃ​ഷ്ടി​യെ​ന്ന നി​ല​യി​ലും കൈയട​ക്ക​ത്തോ​ടെ അ​ണി​യി​ച്ചൊ​രു​ക്കി​യ ഹ്ര​സ്വ​സി​നി​മ​യെ​ന്ന നി​ല​യി​ലും ക്വാ​റ​ന്‍റൈ​ന്‍ വേ​റി​ട്ടു​നി​ല്‍​ക്കും.

യുട്യൂ​ബി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഷോ​ര്‍​ട്ട് ഫി​ലിമി​നു ല​ഭി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ വീ​ട്ടി​ലി​രു​ന്ന് കൊ​ണ്ട് അ​ഭി​നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും, അ​വ​രെ കൊ​ണ്ട് ആ ​രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​പ്പി​ച്ച ശേ​ഷം ക്രോ​ഡീ​ക​രി​ച്ച് എ​ഡി​റ്റ​ര്‍​ക്ക് അ​യ​ച്ച് കൊ​ടു​ത്തു​മാ​ണ് ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ്ര​മോ​ദ് കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം കാ​ണു​ന്ന​വ​രു​ടെ ഹൃ​ദ​യം തൊ​ടു​മെ​ന്നു​റ​പ്പ്. ര​ശ്മി ഷാ​ജൂ​ണ്‍ തി​ര​ക്ക​ഥ എ​ഴു​തി​യ ചി​ത്രം ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ​ങ്ക​ട​നി​മി​ഷ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ആ​ഗ്നേ​യ് കാ​ര്യാ​ല്‍. സം​ഗീ​തം​ ഷി​മി​ത് ശി​വ​ന്‍, കോ​ ഓ​ര്‍​ഡി​നേ​ഷ​ന്‍ സ​ജീ​ന്ദ്ര​ന്‍ കൊ​മ്മേ​രി. അ​ഭി​നേ​താ​ക്ക​ള്‍: മീ​നാ​ക്ഷി വി​മ​ലേ​ഷ്, വി​മ​ലേ​ഷ്, പ്രി​യാ ബി​നോ​യ്, ആ​ന​ന്ദ് ബാ​ല്‍, ല​താ സ​തീ​ഷ്, സ​തീ​ഷ് അ​മ്പാ​ടി, ഷ​ബി​ത, ഹാ​ഷിം കോ​ര്‍​മ​ത്.

സി​നി​മ​യെ കു​റി​ച്ച് അ​റി​യു​വാ​നും പ​ഠി​ക്കു​വാ​നു​മാ​യി ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് കൊ​ണ്ട് നി​ര​വ​ധി നാ​ട​ന്‍ പാ​ട്ടു​ക​ളും ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും ഒ​രു​ക്കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഫ​സ്റ്റ് ക്ലാ​പ്പ്.

പ്ര​മു​ഖ​സം​വി​ധാ​യ​ക​ന്‍ ഷാ​ജൂ​ണ്‍ കാ​ര്യാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പം കൊ​ണ്ട സം​ഘ​ട​ന​യാ​ണ് ഫ​സ്റ്റ് ക്ലാ​പ്പ്. ത​ങ്ങ​ളു​ടെ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ സ​ര്‍​ഗാ​ത്മ​ക പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് വീ​ട്ടി​ലി​രു​ന്ന് കൊ​ണ്ട് ത​ന്നെ നാ​ട​ന്‍ പാ​ട്ടു​ക​ളും ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും ഒ​രു​ക്കു​ക എ​ന്ന ആ​ശ​യ​വു​മാ​യി ഫ​സ്റ്റ് ക്ലാ​പ്പ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ഴി​യു​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ള്‍ ത​ന്നെ ഗാ​ന​ര​ച​ന ന​ട​ത്തി, പാ​ടി, സം​ഗീ​തം ന​ല്‍​കി​യ പ​ത്തോ​ളം നാ​ട​ന്‍ പാ​ട്ടു​ക​ളാ​ണ് ഒ​രാ​ഴ്ച കൊ​ണ്ട് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​വ​യെ​ല്ലാം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ വൈ​റ​ലാ​ണ്.

ഇ​ത് കൂ​ടാ​തെ ഇരുപതോ​ളം ഹ്ര​സ്വ ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഫ​സ്റ്റ് ക്ലാ​പ്പി​ലെ പു​തു​മു​ഖ പ്ര​തി​ഭ​ക​ള്‍. അ​വ​ന​വ​ന്‍ ക​ട​മ്പ, സ​സ്പെ​ന്‍​സ്, ഒ​രു ല​ണ്ട​ന്‍ അ​പാ​ര​ത, ഗെ​റ്റ് ടു ​ഗ​ദ​ര്‍ എ​ന്നീ ഷോ​ര്‍​ട്ട് ഫി​ലീ​മു​ക​ളും യൂ​ടൂ​ബി​ല്‍ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തി​റ​ക്കി​ക്ക​ഴി​ഞ്ഞു.

സി​നി​മാ​പ​ഠി​താ​ക്ക​ള്‍​ക്ക്് പ്ര​ചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഫ​സ്റ്റ് ക്ലാ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന​ത്.

Related posts

Leave a Comment