മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുക്കാതെ പ്രതിപക്ഷ ചലഞ്ച്; ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് സർവീസ് സംഘടനകളുടെ സമരം

തിരുവനന്തപുരം: പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിന്‍റെ പുനഃർനിർമാണത്തിന് മുഖ്യമന്ത്രി മുന്നോട്ട് വച്ച സാലറി ചലഞ്ച് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ. ശമ്പളം നൽകുന്നതിന് സമ്മതമറിയിക്കാത്ത ഉദ്യോഗസ്ഥരെ നികൃഷ്ട ജീവികളായി കാണാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ സർവീസ് സംഘടനായായ സെറ്റോ ചെയർമാൻ വി.വി.ബെന്നി വ്യക്തമാക്കി.

ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് ഇന്ന് മുതൽ സമരം ചെയ്യുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Related posts