പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളിലേക്കും രോഗങ്ങളിലേക്കും ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ 1987ലാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. പുകയില കൃഷിയും നിർമാണവും ഉപയോഗവും നമ്മുടെ പ്രകൃതിയെ രാസവസ്തുക്കൾ, വിഷ മാലിന്യങ്ങൾ, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികൾ, ഇ-സിഗരറ്റ് മുതലായ മാലിന്യങ്ങളാൽ വിഷലിപ്തമാക്കുന്നു.
പുക വലിക്കാത്തവരെയും
രണ്ടാം ഗ്ലോബൽ അഡൽറ്റ് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ പ്രചാരം 12.7 ശതമാനമാണ്. ഒന്നാം സർവേയിൽ21 .4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ള ചെറുപ്പക്കാരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് വീക്ഷിക്കുന്നത്.
മാത്രവുമല്ല പൊതു സ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്ക്രിയ പുകവലിക്ക് (secondary smoking) കാരണമാക്കുന്നു എന്നത് പുക വലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.
ശ്വാസകോശ അർബുദം
പുകവലി ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്നു. കേരളത്തിൽ പുകയില മൂലമുള്ള മരണകാരണങ്ങളുടെ പട്ടികയില്‍ പുകയിലജന്യമായ ഹൃദ്രോഗവും വദനാര്‍ബുദവും ശ്വാസകോശാര്‍ബുദവുമാണ് മുൻപന്തിയിൽ നിൽക്കുന്നത്.
വദനാർബുദം
പുരുഷന്മാരിൽ കാണുന്ന അർബുദത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് പുകയില ജന്യമായ ശ്വാസകോശാർബുദവും രണ്ടാമത് പുകയിലജന്യമായ വദനാർബുദവുമാണ്.
സിഒപിഡി
ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി)എന്ന ഗുരുതര ശ്വാസകോശത്തിന്റെ പ്രധാനകാരണം പുകയിലയാണ്. ഇതിനു പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍,ആസ്ത്മ, ക്ഷയം എന്നിവ വര്‍ധിക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്.
പുകവലി നിർത്താൻ സഹായിക്കാം
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോൾ ഫ്രീ നമ്പറുകളായ 1056,104 എന്നിവ പുകവലി നിർത്തുന്നവർക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവർത്തിക്കുന്നു. പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ നമ്പറുകളിൽ വിളിച്ചാൽ ഡോക്ടർമാർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകും.
ക ൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകൾ, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ എന്നിവ വഴിയും സർക്കാർ ആശുപത്രികളിൽ പ്രാഥമികതലം മുതൽ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയും കൗൺസലിംഗും ലഭ്യമാണ്.
പുകയിലയുടെ ദൂഷ്യഫലങ്ങൾ തിരിച്ചറിയാം. ഇന്നു തന്നെ പുകയിലയും പുകവലിയും ഉപേക്ഷിക്കാം.വിവരങ്ങൾക്കു
- കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം
& നാഷണൽ ഹെൽത്ത് മിഷൻ