ദ​ക്ഷി​ണ​കൊ​റി​യ​ന്‍ സി​നി​മ ക​ണ്ട​ത് കു​റ്റ​മാ​യി ! ര​ണ്ടു കൗ​മാ​ര​ക്കാ​രു​ടെ ജീ​വ​നെ​ടു​ത്ത് ഉ​ത്ത​ര കൊ​റി​യ​ന്‍ ​ഭ​ര​ണ​കൂ​ടം…

ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ കാ​ണു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്ത ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ ഉ​ത്ത​ര കൊ​റി​യ​ന്‍ ഭ​ര​ണ​കൂ​ടം വെ​ടി​വെ​ച്ചു കൊ​ന്ന​താ​യി ആ​രോ​പ​ണം.

16, 17 വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ഉ​ത്ത​ര കൊ​റി​യ​യി​ലെ ഫ​യ​റി​ങ് സ്‌​ക്വാ​ഡ് വെ​ടി​വ​ച്ചു കൊ​ന്ന​തെ​ന്നു രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ചൈ​നീ​സ് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള റി​യാ​ങ്ഗാ​ങ് പ്ര​വി​ശ്യ​യി​ലെ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചി​രു​ന്ന കു​ട്ടി​ക​ളാ​ണി​വ​ര്‍.

പൊ​തു​ജ​ന മ​ധ്യ​ത്തി​ലാ​ണു ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്. ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ​ക​ള്‍​ക്ക് നി​രോ​ധ​ന​മു​ള്ള രാ​ജ്യ​ത്ത് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ​ക​ള്‍​ക്കും പാ​ട്ടു​ക​ള്‍​ക്കും ഷോ​ക​ള്‍​ക്കും വ​ര്‍​ധി​ച്ചു വ​രു​ന്ന ജ​ന​പ്രീ​തി കാ​ര​ണ​മാ​ണ് ഇ​വ കിം ​ജോ​ങ് ഉ​ന്‍ ഭ​ര​ണ​കൂ​ടം 2020ല്‍ ​നി​രോ​ധി​ച്ച​ത്.

കിം ​ജോ​ങ് ഉ​ന്‍ മ​ക​ളു​മാ​യി പൊ​തു​വേ​ദി​യി​ല്‍ ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്റെ ചി​ത്രം സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക്രൂ​ര​മാ​യ വ​ധ​ശി​ക്ഷ​യു​ടെ വാ​ര്‍​ത്ത വ​രു​ന്ന​ത്.

ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ല്‍ വി​ക്ഷേ​പ​ണ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നാ​ണ് മ​ക​ളു​മൊ​ത്ത് കിം ​എ​ത്തി​യ​ത്. മു​മ്പും ഇ​ത്ത​ര​ത്തി​ല്‍ ഉ​ത്ത​ര​കൊ​റി​യ​ന്‍ ഭ​ര​ണ​കൂ​ടം ആ​ളു​ക​ളെ കൊ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment