ദ​ക്ഷി​ണ​കൊ​റി​യ​ന്‍ സി​നി​മ ക​ണ്ട​ത് കു​റ്റ​മാ​യി ! ര​ണ്ടു കൗ​മാ​ര​ക്കാ​രു​ടെ ജീ​വ​നെ​ടു​ത്ത് ഉ​ത്ത​ര കൊ​റി​യ​ന്‍ ​ഭ​ര​ണ​കൂ​ടം…

ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ കാ​ണു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്ത ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ ഉ​ത്ത​ര കൊ​റി​യ​ന്‍ ഭ​ര​ണ​കൂ​ടം വെ​ടി​വെ​ച്ചു കൊ​ന്ന​താ​യി ആ​രോ​പ​ണം. 16, 17 വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ഉ​ത്ത​ര കൊ​റി​യ​യി​ലെ ഫ​യ​റി​ങ് സ്‌​ക്വാ​ഡ് വെ​ടി​വ​ച്ചു കൊ​ന്ന​തെ​ന്നു രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ചൈ​നീ​സ് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള റി​യാ​ങ്ഗാ​ങ് പ്ര​വി​ശ്യ​യി​ലെ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചി​രു​ന്ന കു​ട്ടി​ക​ളാ​ണി​വ​ര്‍. പൊ​തു​ജ​ന മ​ധ്യ​ത്തി​ലാ​ണു ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്. ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ​ക​ള്‍​ക്ക് നി​രോ​ധ​ന​മു​ള്ള രാ​ജ്യ​ത്ത് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ​ക​ള്‍​ക്കും പാ​ട്ടു​ക​ള്‍​ക്കും ഷോ​ക​ള്‍​ക്കും വ​ര്‍​ധി​ച്ചു വ​രു​ന്ന ജ​ന​പ്രീ​തി കാ​ര​ണ​മാ​ണ് ഇ​വ കിം ​ജോ​ങ് ഉ​ന്‍ ഭ​ര​ണ​കൂ​ടം 2020ല്‍ ​നി​രോ​ധി​ച്ച​ത്. കിം ​ജോ​ങ് ഉ​ന്‍ മ​ക​ളു​മാ​യി പൊ​തു​വേ​ദി​യി​ല്‍ ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്റെ ചി​ത്രം സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക്രൂ​ര​മാ​യ വ​ധ​ശി​ക്ഷ​യു​ടെ വാ​ര്‍​ത്ത വ​രു​ന്ന​ത്. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ല്‍ വി​ക്ഷേ​പ​ണ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നാ​ണ്…

Read More

ഒ​ടു​വി​ല്‍ കോ​വി​ഡ് ഉ​ത്ത​ര​കൊ​റി​യ​യി​ലും എ​ത്തി ! വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച് കിം; ​രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു…

അ​ങ്ങ​നെ കോ​വി​ഡ് ഉ​ത്ത​ര കൊ​റി​യ​യി​ലു​മെ​ത്തി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡ് വ്യാ​പി​ച്ച​പ്പോ​ള്‍ ഉ​ത്ത​ര കൊ​റി​യ അ​തി​ര്‍​ത്തി​ക​ളെ​ല്ലാം അ​ട​ച്ചി​രു​ന്നു. ത​ല​സ്ഥാ​ന​മാ​യ പ്യോ​ങ്യാ​ങ്ങി​ലു​ള്‍​പ്പെ​ടെ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. എ​ന്നാ​ണ് ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന് വി​വ​ര​മി​ല്ല. പ്യോ​ങ്യാ​ങ്ങി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് കേ​ന്ദ്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. ഉ​ത്ത​ര കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോ​ങ് ഉ​ന്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ക​ര്‍​ശ​ന​മാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ ന​ട​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വൈ​റ​സി​നെ വേ​രോ​ടെ പി​ഴു​തെ​റി​യ​ണ​മെ​ന്ന് കിം ​ആ​വ​ശ്യ​പ്പെ​ട്ടു. ‘അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ന​ഗ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ എ​ല്ലാ സ്ഥ​ല​ങ്ങ​ളും അ​ട​ച്ചി​ട​ണം. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ്യാ​പാ​ര​ങ്ങ​ളും യൂ​ണി​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​യി ചു​രു​ക്ക​ണ​മെ​ന്നും കിം ​പ​റ​ഞ്ഞു. ഉ​ത്ത​ര കൊ​റി​യ​യി​ലെ 25 മി​ല്യ​ന്‍ ജ​ന​ങ്ങ​ളി​ല്‍ ആ​രും ത​ന്നെ വാ​ക്‌​സീ​ന്‍…

Read More

കിമ്മിന്റെ അച്ഛന്റെ ചരമവാര്‍ഷികം ! ഉത്തര കൊറിയയില്‍ 10 ദിവസത്തേക്ക് ‘ചിരി’യ്ക്ക് നിരോധനം; എങ്ങാനും ചിരിച്ചാല്‍ അവന്റെ കഥ കഴിഞ്ഞു…

ഉത്തരകൊറിയയില്‍ ജനങ്ങള്‍ ചിരിക്കുന്നത് പത്തു ദിവസത്തേക്ക് നിരോധിച്ചു. രാജ്യത്തിന്റെ മുന്‍ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടത്തിന്റെ ഉത്തരവ്. ഇന്നാണ് (ഡിസംബര്‍ 17) കിം ജോങ് ഇലിന്റെ ചരമവാര്‍ഷികദിനം. പത്തു ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളില്‍ ഒന്നാണ് ചിരി നിരോധനം. മദ്യപാനം, മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ടെന്ന് അതിര്‍ത്തി നഗരമായ സിനുയിജുവിലെ താമസക്കാരന്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിലിയ’യുടെ പ്രദര്‍ശനം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. 2011 ഡിസംബര്‍ 17ന് 69ാം…

Read More

പോപ്പ് സംഗീതം കേട്ടാല്‍ അടുത്ത 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ ‘സുഖവാസം’ ! സിനിമ കണ്ടാല്‍ പിന്നെ ‘തലവേദനയുണ്ടാവില്ല’; ജനങ്ങളെ ശ്വാസം മുട്ടിക്കാനുറച്ച് കിം ജോങ് ഉന്‍…

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എപ്പോള്‍ എന്തു ചിന്തിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. കൊറിയന്‍ ഏകീകരണം സംബന്ധിച്ചുള്ള ചര്‍ച്ച നടന്നപ്പോള്‍ ദക്ഷിണ കൊറിയന്‍ പോപ് സംഗീതജ്ഞര്‍ക്കൊപ്പം നൃത്തംവച്ച കിം കഴിഞ്ഞ ദിവസം പ്ലേറ്റ് മാറ്റിയത് കണ്ട് ഏവരും ഞെട്ടുകയാണ്. സംഗീതം കാന്‍സര്‍ പോലെ ഗുരുതരമായ രോഗമാണെന്ന് പറഞ്ഞ കിം ഇപ്പോള്‍ രാജ്യത്ത് കമ്യൂണിസ്റ്റ് വിരുദ്ധ സംഗീതവും സിനിമയും ഒക്കെ നിരോധിച്ചിരിക്കുകയാണ്. ഇവയൊക്കെ ആസ്വദിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് കിം പ്രഖ്യാപിച്ചത്. പോപ്പ് സംഗീതമാസ്വദിച്ചാല്‍ 15 വര്‍ഷത്തോളം ലേബര്‍ ക്യാമ്പുകളില്‍ അടിമജീവിതം നയിക്കേണ്ടി വരും. സിനിമ കാണുകയോ, ദക്ഷിണ കൊറിയയില്‍ നിന്നും സിനിമ സീഡികളോ മറ്റൊ കടത്തിക്കൊണ്ടുവരികയോ ചെയ്താല്‍ വധ ശിക്ഷ ഉറപ്പ്. സ്വതവേ ക്രൂരവും ദാക്ഷിണ്യ രഹിതവുമായ നീതിന്യായവ്യവസ്ഥ നിലനില്‍ക്കുന്ന ഉത്തരകൊറിയയെ ദുരിതങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള അതിര്‍ത്തികള്‍ കൊട്ടിയടച്ചതോടെ…

Read More

ഫ്രീക്കന്മാര്‍ പെട്ടു മോനേ… ഉത്തരകൊറിയയില്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും നിരോധനം

ഫ്രീക്കന്മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരകൊറിയ. ഇനി മുതല്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും രാജ്യത്ത് അനുവാദമുണ്ടായിരിക്കില്ലെന്ന ഉത്തരവ് കിം ജോങ് ഉന്നാണ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് മുതലാളിത്ത സംസ്‌കാരം വ്യാപകമാകുന്നതിനു തടയിടാനാണ് ലൈഫ് സ്‌റ്റൈല്‍ പരിഷ്‌കാരങ്ങള്‍ക്ക് തടയിടുന്നത് എന്നാണ് സൂചന. ഉത്തര കൊറിയയിലെ പ്രമുഖ പത്രം ‘റൊഡോങ് സിന്‍മം’ പാശ്ചാത്യ അഭിനിവേശം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കാരം. മുടി വെട്ടുന്നത് മാത്രമല്ല, ഹെയര്‍ ഡൈകളും നിരോധിക്കാനാണ് തീരുമാനം. കിമ്മിന്റെ യൂത്ത് ബ്രിഗേഡുകളെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്.

Read More

മരുന്നില്ലാത്ത സൂക്കേടുകള്‍ ! കിം ജോങ് ഉന്നിന്റെ സഹോദരി ഉത്തരകൊറിയയില്‍ അധികാരത്തിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ അവരുടെ ‘നഗ്നചിത്രങ്ങള്‍ തിരഞ്ഞ് ആളുകള്‍; കിം യോ ജോങിന്റെ നഗ്നമേനി കാണാന്‍ ഗൂഗിളില്‍ തിരഞ്ഞവരില്‍ ഇന്ത്യക്കാരും…

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കോമയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സഹോദരി കിം യോ ജോങ് ആണ് ഭരണം നിയന്ത്രിക്കുന്നതെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. ഈ വിവരങ്ങള്‍ക്കൊന്നും സ്ഥിരീകരണമില്ലെങ്കിലും ഗൂഗിളില്‍ ട്രെന്‍ഡിംഗില്‍ മുന്‍പന്തിയിലെത്തിയിരിക്കുകയാണ് കിം യോ ജോങ്. ആളുകള്‍ തിരഞ്ഞത് ഇവരുടെ നഗ്നചിത്രങ്ങളും വീഡിയോകളുമായിരുന്നുവെന്നതാണ് വൈചിത്ര്യം. ഗൂഗിള്‍ ട്രെന്‍ഡ് കണക്കുകള്‍ പ്രകാരം കിം യോ ജോങ് ന്യൂഡ് എന്ന സേര്‍ച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ വന്‍ കുതിപ്പാണ് നേടിയത്. കിം യോ ജോങിന്റെ നഗ്നമേനി കാണാന്‍ കൊതിച്ച് തിരഞ്ഞവരില്‍ ഇഷ്ടംപോലെ ഇന്ത്യക്കാരുമുണ്ടെന്നതാണ് വസ്തുത. അതേ സമയം കിമ്മിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും സഹോദരിയ്ക്ക് അധികാരത്തില്‍ ചില സുപ്രധാന കയറ്റവും ലഭിക്കുകയും അവര്‍ മുമ്പില്ലാത്തവണ്ണം മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ കിം ജോങ് ഉന്നിന്റെ ദൗര്‍ബല്യമായിരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംഘടിപ്പിച്ചു കൊടുക്കാന്‍ ഏജന്റുമാര്‍ തന്നെയുണ്ടായിരുന്നു.…

Read More

ഇസ്രയേലിനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് കിം ജോങ് ഉന്‍ ! ഇസ്രയേലിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ഇറാന് കൈമാറിയെന്ന ആശങ്ക പങ്കുവച്ച് സൈബര്‍ ലോകം…

  ഇസ്രയേലിനെതിരേ ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തിയെന്ന് വിവരം. തങ്ങളുടെ പ്രതിരോധ സ്ഥാപനത്തിനു നേരെ നടന്ന സൈബര്‍ ആക്രമണം തടഞ്ഞുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണത്തെ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും സൈബര്‍ സുരക്ഷാ വിദഗ്ധരായ ക്ലിയര്‍ സ്‌കൈ അടക്കമുള്ളവര്‍ ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും മോഷ്ടിച്ച നിര്‍ണായക വിവരങ്ങള്‍ ഉത്തരകൊറിയയുടെ സുഹൃത്തായ ഇറാന്റെ കൈവശമെത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലസാറുസാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹിഡന്‍ കോബ്ര എന്ന പേരിലും ഈ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ അറിയപ്പെടാറുണ്ട്. ഉത്തരകൊറിയന്‍ സൈനിക രഹസ്യാന്വേഷണ യൂണിറ്റായ ലാബ് 110നു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലസാറുസിനെ 2018ല്‍ അമേരിക്കയാണ് പുറത്തുകൊണ്ടുവന്നത്. ലോകത്ത് 150ലേറെ രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തിലേറെ കംപ്യൂട്ടറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് പിന്നിലും 2016ല്‍ ബംഗ്ലാദേശ് ബാങ്കില്‍ നിന്നും 8.1…

Read More

ഉത്തരകൊറിയയുടെ കൈയ്യില്‍ കടലിനടിയില്‍ നിന്ന് തൊടുക്കാവുന്ന മിസൈല്‍ ? ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം ലോകത്തിനു ഭീഷണിയാകുന്നത് ഇങ്ങനെ…

ഒരിടവേളയ്ക്കു ശേഷം കിം ജോങ് ഉന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാണ് ഉത്തരകൊറിയ ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. സമുദ്രത്തില്‍ നിന്നു വിക്ഷേപിക്കാവുന്ന പുകുക്‌സോങ്-3 മിസൈലിന് ആണവായുധം വഹിക്കാനുമാകുമെന്നാണ് ഉത്തരകൊറിയയുടെയും കിമ്മിന്റെയും അവകാശവാദം. തീരനഗരമായ വൊന്‍സാനില്‍ നിന്നും 17 കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്തായിരുന്നു പരീക്ഷണം. ഈ വര്‍ഷം ഇത് 11-ാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്. മിസൈല്‍ 450 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുവെന്നാണ് പറയപ്പെടുന്നത്. 910 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷമാണ് മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയം പോലും ഇതിന്റെ പകുതി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Read More

പീഡനം വിനോദമാക്കി സൈനിക ഉദ്യോഗസ്ഥര്‍; ഉത്തര കൊറിയന്‍ സൈന്യത്തിലെ വനിതകള്‍ക്ക് പറയാനുള്ളത് ക്രൂരമായ അനുഭവങ്ങള്‍…

  ഉത്തര കൊറിയന്‍ സൈന്യത്തിലെ വനിതാ സൈനികര്‍ക്കു നേരെ നടക്കുന്നത് കൊടും പീഡനമെന്ന് റിപ്പോര്‍ട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും മൃഗീയമായ ബലാല്‍സംഗമാണ് ഇവര്‍ക്ക് പലപ്പോളും നേരിടേണ്ടി വരുന്നത്.ശുചിത്വമില്ലായ്മയും ജോലി ഭാരവും നിമിത്തം വളരെ നേരത്തെ ആര്‍ത്തവം നിലക്കുന്നു. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു.സ്ത്രീ കമാന്‍ഡോകളുടെ ക്യാമ്പില്‍ താമസിക്കുന്ന കമാന്‍ഡര്‍ അവരെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക പതിവാണെന്നും സൈന്യത്തില്‍ നിന്ന് രക്ഷപെട്ട ലീ സൊ യെവന്‍ പറയുന്നു. തുടര്‍ച്ചയായ പരിശീലനം, ആഹാരക്കുറവ് തുടങ്ങിയ പ്രതിസന്ധികളാണ് വനിതാ സൈനികര്‍ നേരിടുന്നത്. തുടര്‍ച്ചയായ പരിശീലനത്തെത്തുടര്‍ന്ന് ആറു മാസമാകുമ്പോഴേക്ക് മിക്കവരുടെയും ആര്‍ത്തവം നിലക്കുന്നു. ഒരുതരത്തില്‍ ഇത് വലിയൊരാശ്വസമായി അവര്‍ കാണുന്നു. തണുത്ത കാലാവസ്ഥയില്‍ കുളിക്കാന്‍ ചൂടുവെള്ളമില്ല. ഹോസിലൂടെ വരുന്ന വെള്ളത്തില്‍ തവളയും പാമ്പുമൊക്കെ ധാരാളം. ഉത്തരകൊറിയയിലെ പെണ്‍കുട്ടികള്‍ ഏഴു വര്‍ഷം സൈനിക സേവനം ചെയ്യണമെന്നാണ് നിബന്ധന. 18 വയസ്സ്…

Read More

രക്ഷപ്പെട്ടോടിയ സൈനികന്റെ വയറ്റില്‍ 27 സെന്റീമീറ്റര്‍ നീളമുള്ള വിര; ഉത്തരകൊറിയയില്‍ കൊടും ദാരിദ്ര്യമെന്ന് ദക്ഷിണകൊറിയന്‍ ഡോക്ടര്‍മാര്‍; വളങ്ങള്‍ക്കു പകരം ഉപയോഗിക്കുന്നത്…

  സോള്‍: കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ കൊടും ദാരിദ്ര്യമെന്ന് സൂചന. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് ദക്ഷിണകൊറിയയിലെത്തിയ സൈനികനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇയാളുടെ വയറ്റില്‍ നിന്നും 27 സെന്റീമീറ്റര്‍ നീളമുള്ള വിരയെ കണ്ടെത്തി. ഇതോടെയാണ് ഉത്തര കൊറിയയിലെ പോഷകാഹാരക്കുറവും ശുചിത്വമില്ലാത്ത ദുരിതജീവിതവും വെളിച്ചത്തായത്. മുപ്പതിനു താഴെ പ്രായമുള്ള സൈനികന്റെ വയറ്റില്‍നിന്നു നീക്കംചെയ്തതരം വിര മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നു ദക്ഷിണ കൊറിയയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇയാളുടെ ആമാശയത്തില്‍നിന്ന് ചോളത്തരികളും കണ്ടെത്തി. തീര്‍ത്തും മോശമായ ഭക്ഷണമാണു സൈനികര്‍ക്കു പോലും കിട്ടിയിരുന്നതെന്ന സൂചനയാണിതെന്നു വിദഗ്ധര്‍ പറയുന്നു.അതിര്‍ത്തിയിലെ യുഎന്‍ സംരക്ഷിത മേഖലയില്‍ കാവല്‍നില്‍ക്കുന്നതിനിടെ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടോടിയ സൈനികനെ ഉത്തര കൊറിയന്‍ സൈനികര്‍ വെടിവച്ചുവീഴ്ത്തിയിരുന്നു. വെടിയേറ്റിട്ടും ഓടി അതിര്‍ത്തി കടന്നശേഷമാണു യുവാവ് കുഴഞ്ഞുവീണത്. അതീവ ഗുരുതര നിലയിലായിരുന്ന ഇയാള്‍ക്ക് ഒന്നിലേറെ ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഇതിനിടെയാണ് വിരകള്‍ കണ്ടെത്തിയത്. വളങ്ങള്‍ക്കു ക്ഷാമം നേരിടുന്ന…

Read More