ചലചിത്ര സംവിധായകന്‍ അമല്‍ നീരദിന്‍റെ പിതാവും സാഹിത്യകാരനുമായ ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു. ചലചിത്ര സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവ് ആണ്. ഹൃദയാഘാദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു.

25 ഓളം കൃതികള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സാഹിത്യകാരനാണ് സി.ആര്‍. ഓമനക്കുട്ടന്‍.

ഓമനക്കഥകള്‍, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍.

ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.

കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നാലു വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. ഗവണ്‍മെന്റ് കോളജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Related posts

Leave a Comment