സിനിമയല്ലിത്,പച്ചയായ ജീവിതം..! ആറുമക്കൾക്കും അമ്മയെ നോക്കാൻ നേരമില്ല; പോലീസ് ഇടപെട്ടിട്ടും അടുക്കാതെ മക്കൾ; ഒടുവിൽ അമ്മയെനോക്കാൻ മക്കൾവെച്ച നിബന്ധന ഇങ്ങനെ…

വ​ട​ക​ര: 95 വ​യ​സു​ള്ള മാ​താ​വി​നെ പ​രി​ച​രി​ക്കാ​ന്‍ മ​ക്ക​ള്‍ കൂ​ട്ടാ​ക്കാ​ത്ത​ത​റി​ഞ്ഞ് വ​ട​ക​ര ജ​ന​മൈ​ത്രീ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍. പു​റ​ങ്ക​ര​യി​ലെ നാ​രാ​യ​ണി അ​മ്മ​ക്കാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ് ആ​ശ്വാ​സം പ​ക​ര്‍​ന്നെ​ത്തി​യ​ത്.

എ​ട്ടു മ​ക്ക​ളി​ല്‍ ആ​റു പേ​ര്‍ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ലും അ​മ്മ​യോ​ട് പു​ല​ര്‍​ത്തേ​ണ്ട സ്‌​നേ​ഹ​വും ക​ട​മ​യും മ​റ​ന്നു​പോ​യ​തോ​ടെ അ​മ്മ ക​ഷ്ട​ത്തി​ലാ​യി. പ​ല​ഭാ​ഗ​ത്താ​യി താ​മ​സി​ക്കു​ന്ന മ​ക്ക​ള്‍ അ​മ്മ​യെ വേ​ണ്ട​മ​ട്ടി​ല്‍ പ​രി​ച​രി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സി​നു ബോ​ധ്യ​മാ​യി.

മ​യ്യ​ന്നൂ​രി​ലെ മ​ക​ന്‍റെവീ​ട്ടി​ലാ​യി​രു​ന്ന അ​മ്മ​യെ പു​റ​ങ്ക​ര​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ശ്ര​മ​മു​ണ്ടാ​യി. മ​റ്റൊ​രു മ​ക​ള്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ പു​റ​ങ്ക​ര​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​രു​ന്ന കാ​ര്യം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​ന്‍റെ പേ​രി​ല്‍ മ​ക്ക​ള്‍ ത​മ്മി​ല്‍ അ​സ്വാ​ര​സ്യ​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

ഇ​തി​നു പി​ന്നാ​ലെ മ​യ്യ​ന്നൂ​രി​ലെ മ​ക​ന്‍റെ മ​ക​നാ​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ നാ​രാ​യ​ണി​അ​മ്മ​യെ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞെ​ന്ന് ആ​രോ​പി​ച്ചു​ള്ള വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് വി​ഷ​യം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന​ത്.

അ​മ്മ​യെ പ​രി​ച​രി​ക്കു​ന്ന​ത് ബാ​ധ്യ​ത​യാ​യി ക​ണ​ക്കാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത അ​മ​ര്‍​ഷ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ണ്ടാ​യ​ത്. പ്ര​ശ്‌​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ജ​ന​മൈ​ത്രി പോ​ലീ​സ് ആ​റു​മ​ക്ക​ളു​ടെ​യും വീ​ട്ടി​ല്‍ ചെ​ന്ന് കാ​ര്യം അ​ന്വേ​ഷി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ല്ലാ​വ​രേ​യും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി. അ​മ്മ​യെ പ​രി​ച​രി​ക്കാ​ന്‍ ത​യ്യാ​റാ​വു​ന്നി​ല്ലെ​ങ്കി​ല്‍ കേ​സെ​ടു​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ല്‍​കി.

ഇ​തോ​ടെ മ​ക്ക​ള്‍ അ​യ​ഞ്ഞു. ര​ണ്ടു മാ​സം ഓ​രോ​രു​ത്ത​രും പ​രി​ച​രി​ക്കു​മെ​ന്ന് മ​ക്ക​ള്‍ ജ​ന​മൈ​ത്രി പോ​ലീ​സി​ന് ഉ​റ​പ്പു ന​ല്‍​കി. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​മു​ണ്ടാ​വു​മെ​ന്നും അ​മ്മ​ക്ക് എ​ല്ലാ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ഉ​ണ്ടാ​വ​ണ​മെ​ന്നും പോ​ലീ​സ് ഓ​ര്‍​മി​പ്പി​ച്ചു. പ്ര​ശ്‌​നം സം​ബ​ന്ധി​ച്ച് പോ​ലീ​സ് ക​ള​ക്ട​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

Related posts

Leave a Comment