അന്നത്തെ ദിവസം..! അതിനുശേഷം എന്‍റെ ഭർത്താവിനെ ഞാൻ നേരിൽ കണ്ടിട്ടില്ല; ഒലേന പറയുന്നു…

നിയാസ് മുസ്തഫ

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ല​ൻ​സ്കി​ക്ക് ലോ​ക​ജ​ന​ത​യു​ടെ മു​ന്പി​ൽ വീ​ര പ​രി​വേ​ശ​മാ​ണു​ള്ള​ത്.

യു​ക്രെ​യ്നി​ൽ പ​ട​യൊ​രു​ക്കി റ​ഷ്യ പ്ര​വേ​ശി​ച്ചപ്പോൾ എ​ല്ലാ​വ​രും ക​രു​തി യു​ക്രെ​യ്ൻ തീ​ർ​ന്നുവെന്ന്. സെ​ല​ൻ​സ്കിയാവട്ടെ, സ്വ​ന്തം ത​ടി​യും നോ​ക്കി നാ​ടു വി​ടു​മെ​ന്ന്.

പ​ക്ഷേ സം​ഭ​വി​ച്ച​ത് മ​റ്റൊ​ന്നാ​ണ്. സ്ക്രീ​നി​ൽ കോ​മ​ഡി ന​ട​നാ​യി ജീ​വി​ച്ച സെ​ല​ൻ​സ്കി, ഭ​ര​ണ​രം​ഗ​ത്ത് ഒ​രു പു​ലി​യാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.

ത​ന്‍റെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും സൈ​നി​ക​ർ​ക്കും ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ത​ല​യെ​ടു​പ്പോ​ടെ ആ ​ഭ​ര​ണാ​ധി​കാ​രി യു​ദ്ധ​മു​ഖ​ത്ത് നി​ല​യു​റ​പ്പി​ച്ചു.

ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ കീ​വി​നു മു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ റ​ഷ്യ​ൻ സൈ​ന്യം തു​രു​തു​രാ ബോം​ബി​ട്ടി​ട്ടും സെ​ല​ൻ​സ്കി​യു​ടെ രോ​മ​ത്ത് പോ​ലും തൊ​ടാ​ൻ റ​ഷ്യ​ക്ക്് ആ​യി​ല്ല.

രാ​ജ്യ​സ്നേ​ഹം തു​ളു​ന്പു​ന്ന വാ​ക്കു​ക​ൾ​കൊ​ണ്ട് ഓ​രോ ദി​വ​സ​വും യു​ക്രെ​യ്ൻ ജ​ന​ത​യോ​ട് സെ​ല​ൻ​സ്കി സം​വ​ദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

ഇ​ത്തി​രി​പ്പോ​ന്ന ആ​യു​ധ​ങ്ങ​ളും സൈ​ന്യ​വു​മാ​യി റ​ഷ്യ എ​ന്ന ഭീ​മാ​ക​ര​നോ​ട്് ഏ​റ്റു​മു​ട്ടി ഇ​പ്പോ​ഴും അ​ടി​പ​ത​റാ​തെ ഒ​രു രാ​ജ്യ​ത്തെ​യും അ​വി​ടു​ത്തെ ജ​ന​ത​യേ​യും ചേ​ർ​ത്തു​നി​ർ​ത്തു​കയാണ് സെ​ല​ൻ​സ്കി.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും രാ​ജ്യ​ങ്ങ​ളോ​ടും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചും റ​ഷ്യ​യു​ടെ മേ​ൽ കൂ​ടു​ത​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ആ​ഹ്വാ​നം ന​ട​ത്തി​യും റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ കണ്ടെത്തിയും തെളിവു ശേഖരിച്ചും റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​മ​ന​സ് സെ​ല​ൻ​സ്കി ഇ​ട​യ്ക്കി​ടെ പൊ​ള്ളി​ച്ചു​കൊ​ണ്ടി​രിക്കുന്നു.

ഒലേന പറയുന്നു

സെ​ല​ൻ​സ്കി​യു​ടെ ഭാ​ര്യ ഒ​ലേന സെ​ല​ൻ​സ്കയും മക്കളും ഇപ്പോഴും അജ്ഞാത കേന്ദ്രത്തിലാണ്.​

തന്നെയും തന്‍റെ കുടുംബത്തെയും ഇല്ലാതാക്കുക എന്നത് റഷ്യയുടെ പ്രഥമ ലക്ഷ്യമാണെന്ന് യുദ്ധത്തിന്‍റെ ആദ്യവേളയിൽതന്നെ സെലൻസ്കി വ്യക്തമാക്കിയിരുന്നു.

പ്രമുഖ മാധ്യമത്തിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഒലേന പറയുന്നത് ത​ന്‍റെ ഭ​ർ​ത്താ​വി​നെ യു​ദ്ധം തു​ട​ങ്ങി​യ​തി​ൽ​പ്പി​ന്നെ താ​ൻ നേരിട്ട് ക​ണ്ടി​ട്ടു​പോ​ലു​മി​ല്ലെ​ന്നാണ്.

ഭ​ർ​ത്താ​വു​മാ​യി ഫോ​ണി​ലൂ​ടെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സം​സാ​രി​ക്കു​ന്ന​ത്. വീ​ടും കു​ടും​ബ​വും ത​ൽ​ക്കാ​ലം മാ​റ്റി​വ​ച്ച്,

രാ​ജ്യ​ത്തി​നാ​യി അ​വ​സാ​ന​ശ്വാ​സം വ​രെ​യും പോ​രാ​ടു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന ഭ​ർ​ത്താ​വി​നെ ഓ​ർ​ത്ത് ഒലേന അ​ഭി​മാ​നി​ക്കു​ന്നു.

ഞങ്ങൾക്ക് നോവും

യു​ക്രെ​യ്നി​ലെ ഒ​രു സ്ത്രീ ​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യാ​ൽ, കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടാ​ൽ, നി​ര​പ​രാ​ധി​ക​ളാ​യ സി​വി​ല​ിയൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടാ​ൽ അ​തി​ന്‍റെ വേ​ദ​ന ഞ​ങ്ങ​ൾ​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്നു​.

ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്ന വ്യ​ക്തി​പ​ര​മാ​യ കോ​പ​വും വേ​ദ​ന​യു​മാ​ണ്,

പ്ര​വ​ർ​ത്തി​ക്കാ​നും റഷ്യൻ ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​നും ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ആഗ്രഹത്തെ ത​ൽ​ക്ഷ​ണം സ​ജീ​വ​മാ​ക്കു​ന്ന​ത്.- ഒലേന പറയുന്നു.

അന്നത്തെ ദിവസം

അ​ധി​നി​വേ​ശ ദി​വ​സമായ ഫെബ്രുവരി 24ന് പു​ല​ർ​ച്ചെ നാ​ലി​നും അ​ഞ്ചി​നും ഇ​ട​യി​ൽ ഒ​രു വ​ലി​യ ശ​ബ്ദം കേ​ട്ടാ​ണ് ഞാ​ൻ ഉ​ണ​ർ​ന്ന​ത്. അ​തൊ​രു പൊ​ട്ടി​ത്തെ​റി​യാ​ണെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി.

ത​ന്‍റെ ഭ​ർ​ത്താ​വി​നെ സ്യൂ​ട്ടി​ൽ അ​വ​സാ​ന​മാ​യി ക​ണ്ട​ത് അ​ന്നാ​ണ്. പി​ന്നീ​ട് അ​ദ്ദേ​ഹം പ​ട്ടാ​ള​വേ​ഷ​ത്തി​ലേ​ക്ക് മാ​റി.

റഷ്യയുടെ റഡാർ കണ്ണുകൾക്ക് പിടികൊടുക്കാതെ സൈനികരോടൊപ്പം യുദ്ധമുഖത്താണ് എന്‍റെ ഭർത്താവും.

ഞങ്ങളുടെ ഒ​ന്പ​ത് വ​യ​സു​ള്ള മ​ക​നോ​ടും 17 വ​യ​സു​ള്ള മ​ക​ളോ​ടും ഒ​ന്നും വി​ശ​ദീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. യു​ക്രെ​യ്നി​ലെ എ​ല്ലാ കു​ട്ടി​ക​ളെ​യും പോ​ലെ അ​വ​ർ എ​ല്ലാം കാ​ണു​ന്നു.

നി​ങ്ങ​ൾ​ക്ക് അ​വ​രി​ൽ നി​ന്ന് ഒ​ന്നും മ​റ​യ്ക്കാ​ൻ ക​ഴി​യി​ല്ല. യു​ദ്ധം നി​മി​ത്തം യു​വാ​ക്ക​ളി​ൽ രാ​ജ്യ​സ്നേ​ഹം കൂ​ടി.

അ​വ​ർ ദേ​ശ​സ്നേ​ഹി​ക​ളും ത​ങ്ങ​ളു​ടെ മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സം​ര​ക്ഷ​ക​രു​മാ​യി വ​ള​ർ​ന്നു.​ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​രു രാ​ജ്യ​മാ​യി യു​ക്രെ​യ്ൻ മാ​റി.

സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള​വ​രും പ​ര​സ്പ​രം അ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ആദ്യ ദിനം ലംഘിച്ചു

അ​ധി​നി​വേ​ശ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ മാ​ത്രമേ ല​ക്ഷ്യ​മി​ടൂവെന്ന വാക്ക് റ​ഷ്യ ലം​ഘി​ച്ചു.
യു​ദ്ധ​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും ബോം​ബ് ഷെ​ൽ​ട്ട​റി​ൽ ഒ​രു കു​ഞ്ഞ് ജ​നി​ച്ചു.

അ​തി​നു​ശേ​ഷം, ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ​ക്ക് ബോം​ബ് ഷെ​ൽ​ട്ട​റു​ക​ളി​ൽ പ്ര​സ​വി​ക്കേ​ണ്ടി​വ​ന്നു. പ്രസവ ആശുപത്രികളെപ്പോലും അവർ വെറുതെവിട്ടില്ല.

അ​ധി​നി​വേ​ശ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി പ​ലാ​യ​നം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ നി​ര​വ​ധി സ്ത്രീ​ക​ൾക്ക് ത​ങ്ങ​ളു​ടെ ജീ​വ​ൻ നഷ്‌‌ടമായി.

ഭ​ർ​ത്താ​ക്കന്മാ​രു​ടെ​യും സ​ഹോ​ദ​രന്മാ​രു​ടെ​യും പി​താ​വി​ന്‍റെ​യും സ​ഹാ​യ​മി​ല്ലാ​തെ കു​ട്ടി​ക​ളെ​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മ​ണ​കാ​രി​ക​ളോ​ട് പോ​രാ​ടാ​ൻ സ്ത്രീ​ക​ളും രം​ഗ​ത്തു​വ​ന്നു.

റ​ഷ്യ മാ​നു​ഷി​ക ഇ​ട​നാ​ഴി​ക​ളെ പോ​ലും അ​വ​ഗ​ണി​ച്ചു. അ​ധി​നി​വേ​ശ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​ർക്കു നേരേ അ​വ​ർ ബാം​ബെ​റി​ഞ്ഞു. അ​വ​രി​ൽ പ​ല​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ആ​യി​രു​ന്നു.

ഏ​ക​ദേ​ശം നാ​ല് മി​ല്യ​ണ്‍ യുക്രേ​നി​യ​ൻ സ്ത്രീ​ക​ളും കു​ട്ടി​ക​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി. അ​വ​രു​ടെ ജീ​വി​തം അ​വ​രു​ടെ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​ണി​പ്പോ​ൾ.-​ഒ​ലേന പ​റ​യു​ന്നു.

യു​ക്രെ​യ്നി​ലെ പ്ര​ഥ​മ വ​നി​ത ഒലേന ഒ​രു ടെ​ല​ഗ്രാം ചാ​ന​ൽ ആ​രം​ഭി​ച്ചിട്ടുണ്ട് ഇപ്പോൾ. യു​ക്രെയ്ൻകാരെ, അ​വ​രു​ടെ യു​ദ്ധാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ടാ​ൻ ഒലേന ക്ഷണിക്കുന്നു.

നി​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഒ​രു മാ​ർ​ഗ​മാ​യി മാ​റും. -ഒലേന പറയുന്നു.

Related posts

Leave a Comment