എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇര​യാ​ക്കി​! 77കാ​ര​ന് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്‌; സംഭവം തളിപ്പറമ്പില്‍

ത​ളി​പ്പ​റ​മ്പ്: എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇര​യാ​ക്കി​യ 77കാ​ര​ന് 21 വ​ർ​ഷം ക​ഠി​ന ത​ട​വും 45,000 രൂ​പ പി​ഴ​യും. പി​ഴത്തു​ക കു​ട്ടി​ക്ക് ന​ൽ​കും.

അ​ഴീ​ക്കോ​ട് സൗ​ത്ത് ക​ച്ചേ​രി​പ്പാ​റ​യി​ലെ വി.​കൃ​ഷ്ണ(77)​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷൽ കോ​ട​തി ജ​ഡ്ജി സി.​മു​ജീ​ബ് റ​ഹ‌്മാ​ൻ ശി​ക്ഷി​ച്ച​ത്.​ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ശി​ക്ഷ വി​ധി​ച്ച​ത്.

2016ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ള​പ​ട്ട​ണം പോ​ലി​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ട്ടു​വ​യ​സു​കാ​ര​നെ പ്ര​തി​യു​ടെ വീ​ട്ടി​ൽ വെ​ച്ച് പ​ല ത​വ​ണ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് കേ​സ്.

സം​ഭ​വം പു​റ​ത്തുപ​റ​ഞ്ഞാ​ൽ കൊ​ല്ലുമെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും

പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​തി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും ചേ​ർ​ത്താ​ണ് 21 വ​ർ​ഷം ക​ഠി​ന ത​ട​വും 45,000 പി​ഴ​യും വി​ധി​ച്ച​ത്.

അ​ന്ന​ത്തെ വ​ള​പ​ട്ട​ണം ഇ​ൻ​സ്പെ​ക്ട​ർ എം.​കൃ​ഷ്ണ​നാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

Related posts

Leave a Comment