ഒരു ലോക്ക്ഡൗണ്‍ പ്രണയവും ഒളിച്ചോട്ടവും! 35 കാരി മുങ്ങിയത് 22 കാരനൊപ്പം; ഭര്‍ത്താവുമായി പിരിഞ്ഞ യുവതിക്ക് കാമുകന്റെ പ്രായമുള്ള മകനുണ്ട്; സംഭവം കോഴിക്കോട്‌

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​നി​ടെ യു​വ​തി കാ​മു​ക​നാ​യ 22 കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി. ന​ല്ല​ളം സ്വ​ദേ​ശി​യാ​യ 35 വ​യ​സു​ള്ള യു​വ​തി​യാ​ണ് ഒ​ളി​ച്ചോ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്ല​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. യു​വ​തി താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ന് സ​മീ​പ​ത്തു​ള്ള യു​വാ​വു​മൊ​ത്താ​ണ് ഒ​ളി​ച്ചോ​ടി​യ​ത്.

നേ​ര​ത്തെ ത​ന്നെ ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഇ​രു​വ​രും ത​മ്മി​ല്‍ കൂ​ടു​ത​ല്‍ അ​ടു​ക്കു​ക​യും ഒ​ളി​ച്ചോ​ടു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യ്ക്ക് കാമുകന്റെ പ്രായമുള്ള മകനുണ്ട്. ഭ​ര്‍​ത്താ​വു​മാ​യി നേ​ര​ത്തെ പി​രി​ഞ്ഞ​താ​ണ്.

യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ല്ല​ളം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​തി​നി​ടെ യു​വാ​വും യു​വ​തി​യും മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യി​രു​ന്നു.

ഇ​വ​രോ​ട് ന​ല്ല്‌​ളം സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ യു​വ​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​രം കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം പോ​ലീ​സ് നി​ർ​ത്തി​വ​ച്ച​ത് ക​മി​താ​ക്ക​ൾ​ക്ക് തു​ണ​യാ​യി.

Related posts

Leave a Comment