ഇതും അമ്മ! കാമുകനൊപ്പം പോകാന്‍ ആതിര കുഞ്ഞിനെ ഉപേക്ഷിച്ചത് ജുവലറിയില്‍, കാമുകനായ ലിജിന്‍ വിവാഹിതന്‍, താമരശേരി സംഭവത്തില്‍ വീട്ടുകാര്‍ വിവരം അറിഞ്ഞത് ഇങ്ങനെ

ഭര്‍ത്തൃമതിയായ യുവതി മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നതായി പരാതി. താമരശ്ശേരി കിഴക്കോത്ത് എളേറ്റില്‍ വട്ടോളി സ്വദേശിനിയായ ആതിര (24)യാണ് വീടുവിട്ടിറങ്ങിയശേഷം മൂന്ന് വയസ്സുള്ള മകനെ പാലക്കാട്ടുള്ള ഒരു ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

ആതിര യെയും മൂന്നുവയസ്സുള്ള മകന്‍ റിതിലിനെയും ബുധനാഴ്ചയാണ് കാണാതായത്. വിവരം അറിഞ്ഞ് ഭര്‍ത്താവ് നാട്ടിലെത്തുകയും കൊടുവള്ളി പോലിസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് നടത്തിയ അന്വേഷണത്തില്‍ താമരശ്ശേരി ചുങ്കം പാലോറക്കുന്നുമ്മല്‍ ലിജിനൊപ്പം ഒളിച്ചോടിയതായി സൂചന ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച വൈകിട്ടോടെ മകനെ പാലക്കാട് മലബാര്‍ ഗോള്‍ഡില്‍ കുട്ടികളെ കളിക്കുന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആതിര തന്നെയാണ് വീട്ടില്‍ വിളിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലം പറഞ്ഞുകൊടുത്തത്.

ഭര്‍തൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും ഇവര്‍ കൈക്കലാക്കിയിട്ടുണ്ട്. നിലവില്‍ ഭാര്യയുള്ള ലിജിന്‍ അവരെ പ്രേമിച്ച വിവാഹം കഴിക്കുകയായിരുന്നു. ഇതിനു മുമ്പും മറ്റൊരു ഭര്‍തൃമതിയുമൊത്ത് ഒളിച്ചോടാനുള്ള ശ്രമം യുവതിയുടെ ബന്ധുക്കളുടെ ഇടപെടല്‍ മൂലം വിഫലമാവുകയായിരുന്നു. പോലിസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും കൊടുവള്ളി പോലിസും പാലക്കാട്ടേക്ക് പുറപ്പെട്ടു.

Related posts