എന്നെ രക്ഷിക്കണം! കടുത്തുരുത്തിയില്‍ നിന്നും തമിഴ്‌നാട് സ്വദേശിക്കൊപ്പം ഒളിച്ചോടിയ 17 കാരി ബന്ധുക്കളെ വിളിച്ചു; ഇരുവരെയും മധുരയില്‍ നിന്നും പിടികൂടി; പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു

ക​​ടു​​ത്തു​​രു​​ത്തി: ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​ക്കൊ​​പ്പം ഒ​​ളി​​ച്ചോ​​ടി​​യ 17 കാ​​രി​​യേ​​യും യു​​വാ​​വി​​നേ​​യും പോ​​ലീ​​സ് മ​​ധു​​ര​​യി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി. വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ പെ​​ണ്‍​കു​​ട്ടി പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​​താ​​യി തെ​​ളി​​ഞ്ഞെന്നും പെ​​ണ്‍​കു​​ട്ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ മ​​ധു​​ര പെ​​രി​​ങ്ങ​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി പ​​ള​​നി രാ​​ജു (35) വി​​നെ​​തി​​രേ കേ​​സെ​​ടു​​ത്തു​​വെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

പെ​​ണ്‍​കു​​ട്ടി​​യെ കാ​​ണാ​​താ​​യ​​തോ​​ടെ ബ​​ന്ധു​​ക്ക​​ൾ ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ഭാ​​ര്യ​​യും മൂ​​ന്നു മ​​ക്ക​​ളു​​മു​​ള്ള 35 കാ​​ര​​നൊ​​പ്പമാണ് പെൺകുട്ടി നാ​​ടുവി​​ട്ട​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഇ​​വി​​ടെ കെ​​ട്ടി​​ട​​നി​​ർ​​മാ​​ണ തൊ​​ഴി​​ലാ​​ളി​​യാ​​യി ജോ​​ലി നോ​​ക്കു​​ന്ന യു​​വാ​​വ് ഭാ​​ര്യ​​യു​​മാ​​യി പി​​ണ​​ങ്ങി ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. യു​​വാ​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍റെ വീ​​ട്ടി​​ൽ നി​​ന്നാ​​ണ് ഇരുവരെയും ക​​ടു​​ത്തു​​രു​​ത്തി എ​​സ്ഐ കെ.​​കെ. ഷം​​സു, സി​​പി​​ഒ ആ​​ർ. അ​​ജി, വ​​നി​​താ സി​​പി​​ഒ ബി​​ന്ദു എ​​ന്നി​​വ​​ർ ക​​സ്റ്റ​​ഡി​​യി​​ല​​ടു​​ത്ത​​ത്.

മ​​ധു​​ര​​യി​​ലെ വീ​​ട്ടി​​ൽ പെ​​ൺ​​കു​​ട്ടി​​യു​​മാ​​യെ​​ത്തി​​യ യു​​വാ​​വി​​നെ ബ​​ന്ധു​​ക്ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ക​​യും പെ​​ണ്‍​കു​​ട്ടി​​യെ വീ​​ട്ടി​​ൽ നി​​ന്നി​​റ​​ക്കി വി​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. മ​​ധു​​ര​​യി​​ൽ നി​​ൽ​​ക്കാ​​ൻ മ​​റ്റു വ​​ഴി​​ക​​ളൊ​​ന്നു​​മി​​ല്ലാ​​താ​​യ​​തോ​​ടെ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു പെ​​ണ്‍​കു​​ട്ടി നാ​​ട്ടി​​ലെ ബ​​ന്ധു​​ക്ക​​ളെ വി​​ളി​​ച്ചു, ത​​ന്നെ ഇ​​വി​​ടെ​​നി​​ന്നു ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നു ക​​ര​​ഞ്ഞു പ​​റ​​ഞ്ഞു. ബ​​ന്ധു​​ക്ക​​ൾ ​​വി​​വ​​രം കൈ​​മാ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ​​നി​​ന്നു പോ​​ലീ​​സ് മ​​ധു​​ര​​യി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

Related posts