പ്ര​ദീ​പി​ന്‍റെ ത​ട്ടു​ക​ട​യി​ൽ നിന്നു ചായ കുടിച്ചാൽ പോക്കറ്റ് കാലിയാവില്ല‌! ഇ​വി​ടെ നി​ന്നും ര​ണ്ട് ത​രം പ​ല​ഹാ​ര​വും ഒ​രു ചാ​യ​യും കഴിച്ചാല്‍ വെ​റും 13 രൂ​പ മാത്രം

ചെ​റാ​യി : ചെ​റാ​യി ബീ​ച്ചി​ലേ​ക്ക് പോ​കും​വ​ഴി കാ​യ​ൽ തു​ട​ങ്ങു​ന്ന​തി​നു മു​ന്പാ​യി വ​ല​തു​വ​ശ​ത്തു​ള്ള ത​ട്ടു​ക​ട​യി​ൽ ക​യ​റി ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും ഇ​ഷ്ടം പോ​ലെ ക​ഴി​ച്ചാ​ലും പോ​ക്ക​റ്റ് കാ​ലി​യാ​വി​ല്ല.

ഇ​വി​ടെ നി​ന്നും ര​ണ്ട് ത​രം പ​ല​ഹാ​ര​വും ഒ​രു ചാ​യ​യും കഴിക്കു​ന്ന​വ​ർ വെ​റും 13 രൂ​പ മാ​ത്ര​മെ ന​ൽ​കേ​ണ്ട​തു​ള്ളു. ഇ​ത്ര​യേ​റെ കു​റ​ഞ്ഞ​നി​ര​ക്കി​ൽ പ​ല​ഹാ​ര​ങ്ങ​ളും ചാ​യ​യും ന​ൽ​കു​ന്ന ക​ട​ക​ൾ നാ​ട്ടി​ൽ വ​ള​രെ വി​ര​ള​മാ​ണ്.

സ്ഥ​ല​വാ​സി​യാ​യ കോ​ല​ഞ്ചേ​രി പ്ര​ദീ​പ് ആ​ണ് ഈ ​ത​ട്ടു​ക​ട​യു​ടെ ഉ​ട​മ​സ്ഥ​ൻ. പ​ഴം​പൊ​രി, സു​ഖി​യ​ൻ, പ​ത്തി​രി, ബോ​ണ്ട തു​ട​ങ്ങി​യ​വ​ക്ക് നാ​ട്ടി​ലും ന​ഗ​ര​ത്തി​ലും ഉ​ള്ള ക​ട​ക​ളി​ൽ ഏ​ഴു രൂ​പ മു​ത​ൽ 12 രൂ​പ വ​രെ വാ​ങ്ങു​ന്പോ​ൾ പ്ര​ദീ​പി​ന്‍റെ ത​ട്ടു​ക​യി​ൽ വെ​റും മൂ​ന്ന​ര രൂ​പ​യേ ഉ​ള്ളു. 10 രൂ​പ​ക്കും 12 രൂ​പ​ക്കും വി​ൽ​ക്കു​ന്ന പൊ​റോ​ട്ട​യാ​ക​ട്ടെ പ്ര​ദീ​പ് വി​ൽ​ക്കു​ന്ന​ത് വെ​റും ആ​റു​രൂ​പ​ക്കാ​ണ്. മ​റ്റി​ട​ങ്ങ​ളി​ൽ എ​ട്ടു രൂ​പ​ക്കും പ​ത്തു​രൂ​പ​ക്കും ചാ​യ വി​ൽ​ക്കു​ന്പോ​ൾ പ്ര​ദീ​പി​ന്‍റെ ക​ട​യി​ൽ ചാ​യ​ക്ക് ആ​റു രൂ​പ​യാ​ണ്. പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് വി​ല​ക്കു​റ​വാ​ണെ​ന്നു​വ​ച്ച് വ​ലി​പ്പ​ക്കു​റ​വും ഇ​ല്ല. ഇ​തു​മൂ​ലം രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ത​ട്ടു​ക​ട​യി​ൽ വ​ൻ തി​ര​ക്കാ​ണ്.

വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും പാ​ച​ക​ത്തി​നാ​യി പോ​യിരുന്ന പ്ര​ദീ​പ് ആ​റു വ​ർ​ഷം മു​ന്പാ​ണ് ത​ട്ടു​ക​ട തു​ട​ങ്ങി​യ​ത്. അ​ന്ന് പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് വെ​റും ഒ​ന്ന​ര രൂ​പ​യാ​യി​രു​ന്നുവാങ്ങിയിരുന്നത്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം മൂ​ലം നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ വ​ന്ന​പ്പോ​ൾ പ​ല ഘ​ട്ട​ത്തി​ലാ​യി വി​ല കൂ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ മൂ​ന്ന​ര രൂ​പ വ​രെ​യാ​യ​ത്. പ​ല​ഹാ​ര​ങ്ങ​ൾ വീ​ട്ടി​ലാണ് ഉണ്ടാക്കു​ന്ന​ത്. പൊ​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ ര​ണ്ട് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദീ​പ് പ​റ​യു​ന്ന​ത്. കു​ടും​ബം ക​ഴി​യാ​നു​ള്ള വ​ക മാ​ത്ര​മെ താ​ൻ ഈ ​ക​ച്ച​വ​ട​ത്തി​ൽ നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളു​വെ​ന്നും പ്ര​ദീ​പ് പ​റ​യു​ന്നു. ഭാ​ര്യ​യാ​ണ് സ​ഹാ​യി.

Related posts