കോട്ടയത്തെ കോട്ടപൊട്ടിച്ച് ‘ഒളിച്ചോട്ടം’ കൂടുന്നു; ഓടുന്നവരിൽ കുട്ടികളുള്ള വീട്ടമ്മമാരും; കാണാതായ 63 പേരിൽ 60 കണ്ടെത്തി പോലീസ്

കോ​ട്ട​യം: ‘ഹ​ലോ ഞ​ങ്ങ​ൾ സേ​ഫാ​ണ്, ഞ​ങ്ങ​ളെ അ​ന്വേ​ഷി​ക്കേ​ണ്ട’… ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ​നി​ന്നും കാ​ണാ​താ​കു​ന്ന യു​വ​തി​ക​ളു​ടെ ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ടെ​യോ മാ​താ​പി​താ​ക്ക​ളു​ടെ​യോ ഫോ​ണി​ലേ​ക്കു വ​രു​ന്ന കോ​ളി​ന്‍റെ ആ​ദ്യ​ഭാ​ഗ​മാ​ണി​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ, മേ​യ്, ജൂ​ണ്‍ മാ​സ​ത്തി​നി​യി​ൽ ജി​ല്ല​യി​ൽ 63 സ്ത്രീ​ക​ളെ കാ​ണാ​താ​യ തായിട്ടുണ്ട്. ഇ​തി​ൽ​നി​ന്നും 60 സ്ത്രീ​ക​ളെ ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തു മൂ​ന്നു പേ​രെ​യാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ട്ടു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് കാ​ണാ​താ​കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്നാ​ണു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും നാ​ല് വീ​ട്ട​മ്മ​മാ​രെ കാ​ണാ​താ​യി​രു​ന്നു. ഇ​വ​രെ​യെ​ല്ലാം പോ​ലീ​സ് കാ​മു​ക​ൻ​മാ​ർ​ക്കൊ​പ്പം ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment