ബ​​യേ​​ണ്‍ മ്യൂണിക്കിന്‍റെ ത​​ല​​പ്പ​​ത്തേ​​ക്ക് ഒ​​ലി​​വ​​ർ കാ​​ൻ

ജ​​ർ​​മ​​ൻ വ​​ന്പ​​ൻ ക്ല​​ബ്ബാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ത​​ല​​പ്പ​​ത്തേ​​ക്ക് മു​​ൻ നാ​​യ​​ക​​നും സൂ​​പ്പ​​ർ ഗോ​​ളി​​യു​​മാ​​യ ഒ​​ലി​​വ​​ർ കാ​​ൻ എ​​ത്തു​​ന്നു. ക്ല​​ബ്ബി​​ന്‍റെ സി​​ഇ​​ഒ ആ​​യാ​​ണ് കാ​​ന്‍റെ വ​​ര​​വ്. നി​​ല​​വി​​ലെ സി​​ഇ​​ഒ ആ​​യ കാ​​ൾ ഹെ​​യ്ൻ​​സ് റു​​മി​​നെ​​ജ് 2020-21 സീ​​സ​​ണോ​​ടെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്.

റു​​മി​​നെ​​ജി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​കാ​​ൻ ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​ൻ ഒ​​ലി​​വ​​ർ കാ​​ൻ ആ​​ണെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ജ​​ർ​​മ​​നി​​യു​​ടെ ദേ​​ശീ​​യ ടീ​​മി​​ന്‍റേ​യും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ​​യും ഗോ​​ൾ വ​​ല ദീ​​ർ​​ഘ​​കാ​​ലം കാ​​ത്ത കാ​​ൻ, ലോ​​ക​​ക​​പ്പി​​ൽ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നു​​ള്ള പു​​ര​​സ്കാ​​രം നേ​​ടി​​യി​​രു​​ന്നു. 14 വ​​ർ​​ഷം ബ​​യേ​​ണി​​ന്‍റെ കോ​​ട്ട​ കാ​​ത്ത കാ​​ൻ ഇ​​പ്പോ​​ൾ ക്ല​​ബ്ബി​​നാ​​യി വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി ഗോ​​ൾ കീ​​പ്പിം​​ഗ് പ​​രി​​ശീ​​ല​​നം ന​​ൽ​​കി വ​​രി​​ക​​യാ​​ണ്.

2002 മു​​ത​​ൽ റു​​മി​​നെ​​ജാ​​ണ് ബ​​യേ​​ണി​​ന്‍റെ സി​​ഇ​​ഒ. ര​​ണ്ട് വ​​ർ​​ഷം കാ​​നി​​നെ ത​​ന്‍റെ കീ​​ഴ​​ൽ നി​​യോ​​ഗി​​ക്കു​​മെ​​ന്നും, തു​​ട​​ർ​​ന്ന് ചു​​മ​​ത​​ല കൈ​​മാ​​റു​​മെ​​ന്നും റു​​മി​​നെ​​ജ് പ​​റ​​ഞ്ഞു. ച​​ർ​​ച്ച​​ക​​ൾ ന​​ല്ല​​രീ​​തി​​യി​​ൽ മു​​ന്നോ​​ട്ട് പോ​​കു​​ക​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു കാ​​നി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

Related posts