പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ​സ്; കണ്ണൂരിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

പാ​നൂ​ർ(കണ്ണൂർ): ചെ​റു​വാ​ഞ്ചേ​രി​യി​ൽ പൂ​ജ ചെ​യ്യാ​നെ​ത്തി​യ സി​പി​എം നേ​താ​വ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ണ​വം കേ​സെ​ടു​ത്തു.​സി​പി​എം ചെ​റു​വാ​ഞ്ചേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും എ​കെ​ജി സാം​സ്കാ​രി​ക നി​ല​യം പ്ര​സി​ഡ​ന്‍റു​മാ​യ ചെ​റു​വാ​ഞ്ചേ​രി പൂ​വ്വ​ത്തൂ​രി​ലെ മ​ഹേ​ഷ് പ​ണി​ക്ക​ർ​ക്കെ​തി​രേ​യാ​ണ് (42) ക​ണ്ണ​വം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ ചെ​റു​വാ​ഞ്ചേ​രി​ക്ക് സ​മീ​പ​മു​ള്ള ഒ​രു കോ​ള​നി​യി​ലെ ഒ​രു പൂ​ജാ ച​ട​ങ്ങി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. പീ​ഡ​ന​ശ്ര​മം വീ​ട്ടു​കാ​രെ പെ​ൺ​കു​ട്ടി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ള​നി നി​വാ​സി​ക​ളും നാ​ട്ടു​കാ​രും ഇ​യാ​ളെ ന​ന്നാ​യി പെ​രു​മാ​റി​യ ശേ​ഷം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്ത​തി​നാ​ൽ ചി​കി​ത്സ​യ്ക്കാ​യി ഇ​യാ​ളെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പൂ​ജാ​രി കൂ​ടി​യാ​ണ് ഇ​യാ​ൾ.

ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. രാ​ത്രി 12 ഓ​ടെ പി​താ​വി​നോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്.

Related posts