ച​ങ്ക്‌​സി​നു ശേ​ഷം ബാ​ലു​വി​ന്‍റെ പ്ര​തി​ഫ​ലം ഇ​ര​ട്ടി​യാ​യി! സി​നി​മ​യെ വി​മ​ര്‍​ശി​ച്ച ട്രോ​ളി​ന് മ​റു​പ​ടി​യായി സം​വി​ധാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം

ച​ങ്ക്‌​സ് സി​നി​മ​യ്ക്കു ശേ​ഷം ന​ട​ന്‍ ബാ​ലു വ​ര്‍​ഗീ​സീ​ന്‍റെ പ്ര​തി​ഫ​ലം ഇ​ര​ട്ടി​യാ​യെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ര്‍ ലു​ലു.

സി​നി​മ​യെ വി​മ​ര്‍​ശി​ച്ച ട്രോ​ളി​ന് മ​റു​പ​ടി​യു​മാ​യി​ട്ടാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം.

കൊ​ള്ളാ​ത്ത പ​ട​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച് വി​ല​ക​ള​യാ​തെ ന​ല്ല ക​ഥാ​പാ​ത്രം നോ​ക്കി ചെ​യ്താ​ല്‍ ഭാ​വി​യി​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ന​ല്ല സ്ഥാ​നം നേ​ടാ​ന്‍ ക​ഴി​വു​ള്ള ന​ട​നാ​ണ് ബാ​ലു വ​ര്‍​ഗീ​സ് എ​ന്ന​താ​യി​രു​ന്നു ട്രോ​ൾ.

ഒ​മര്‍​ ലു​ലു​വി​ന്‍റെ കു​റി​പ്പ്

ഒ​രു ഇ​ന്‍​ട​സ്ട്രി​യി​ല്‍ എ​ല്ലാ ത​രം സി​നി​മ​ക​ളും വേ​ണം. ഫെ​യ്‌​സ്ബു​ക്കി​ല്‍ ന​ല്ല അ​ഭി​പ്രാ​യം നേ​ടു​ന്ന എ​ത്ര​യോ സി​നി​മ​ക​ള്‍ തീ​യേ​റ്റ​റി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്നു. ച​ങ്ക്‌​സ് സി​നി​മ ഗം​ഭീ​ര സി​നി​മ ഒ​ന്നു​മ​ല്ല പ​ക്ഷേ നി​ര്‍​മ്മാ​താ​വി​ന് ലാ​ഭ​മാ​യി​രു​ന്നു.

നി​ങ്ങ​ളു​ടെ ഇ​ഷ്ട​മാ​യി​രി​ക്കി​ല്ല മ​റ്റൊ​രാ​ളു​ടെ, സി​നി​മാ വ്യ​വ​സാ​യം നി​ല​നി​ല്‍​ക​ണ​മെ​ങ്കി​ല്‍ ക​ള​ക്ഷ​ന്‍ വേ​ണം എ​ന്നാ​ലെ ബാ​ല​ന്‍​സ് ചെ​യ്ത് പോ​വൂ.

റോ​ള്‍​മോ​ഡ​ല്‍​സ് എ​ന്ന സി​നി​മ ചെ​യ്ത് വ​ന്ന ന​ഷ്ടം വൈ​ശാ​ഖ സി​നി​മാ​സി​ന് ച​ങ്ക്‌​സ് സി​നി​മ​യി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​പി​ടി​ച്ച​ത്,

ച​ങ്ക്‌​സ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ബാ​ലു​വി​ന് 5 ല​ക്ഷ​മാ​യി​രു​ന്നു പ്ര​തി​ഫ​ലം ച​ങ്ക്‌​സി​ന് ശേ​ഷം അ​ത് 10 ല​ക്ഷം രൂ​പ​ക്ക് മു​ക​ളി​ലാ​യി.

Related posts

Leave a Comment