ഇ​ന്ത്യ​യി​ലും ഒ​മി​ക്രോ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു; സമ്പർക്കത്തിൽ പതിനഞ്ചോളം പേർ

 


ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ൺ ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ ര​ണ്ടു പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​രു​വ​ർ​ക്കും സ​മ്പ​ർ​ക്ക​മു​ള്ള 15 ഓ​ളം പേ​രെ ക​ണ്ടെ​ത്തി​യ​താ​യും ഇ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യും ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പും അ​റി​യി​ച്ചു.

66, 46 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 66 വ​യ​സു​കാ​ര​നു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് 46 കാ​ര​ന് രോ​ഗം പി​ടി​പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല. നി​ല​വി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നും 10 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ഉ​ട​ൻ പു​റ​ത്തു​വ​രു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment