ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മ​റ​വി​ല്‍ കോ​ള​ജു​ക​ളി​ൽ ആ​ഭാ​സ​ങ്ങ​ളും വാ​ഹ​നാ​ഭ്യാ​സ​ങ്ങ​ളും! കോ​ള​ജു​ക​ളി​ലെ​ത്തി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ത​ളി​പ്പ​റ​മ്പ്: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മ​റ​വി​ല്‍ കോ​ള​ജു​ക​ളി​ൽ ആ​ഭാ​സ​ങ്ങ​ളും വാ​ഹ​നാ​ഭ്യാ​സ​ങ്ങ​ളും ന​ട​ക്കാ​നി​ട​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് വി​വി​ധ കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി​യ കാ​റു​ക​ളും രൂ​പ​മാ​റ്റം വ​രു​ത്തി​യ ജീ​പ്പു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മി​നി കൂ​പ്പ​ര്‍, ബെ​ന്‍​സ്, മോ​റി​സ് മൈ​ന​ര്‍, കാ​റു​ക​ളും രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത​ട​ക്ക​മു​ള്ള ര​ണ്ടു ജീ​പ്പു​ക​ളു​മാ​ണ് ത​ളി​പ്പ​റ​മ്പ് സി​ഐ എ.​വി. ദി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​വി​ല്‍ വാ​ഹ​നാ​ഭ്യാ​സം അ​ര​ങ്ങേ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചി​ല സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ത​ന്നെ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ​രി​സ​ര​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധി​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ഭാ​സ​ത്ത​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും സ്ഥാ​പ​ന മേ​ധാ​വി​ക​ളു​മാ​യി ആ​ലോ​ചി​ച്ച് ഇ​ത് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​രു​മെ​ന്നും ത​ളി​പ്പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​വി. ദി​നേ​ഷ് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

 

Related posts

Leave a Comment