ആലപ്പുഴ: ഓണക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുമായി ജില്ലയില്‍ എക്സൈസ് വകുപ്പ് സ്പെഷല്‍ ഡ്രൈവ് നടത്തും.നാലിന് രാവിലെ ആറുമുതല്‍ സെപ്റ്റംബര്‍ പത്തിന് രാത്രി 12വരെയാണ് സ്പെഷല്‍ ഡ്രൈവ് നടത്തുന്നത്.
ജനറല്‍ ആശുപത്രിക്കു സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂം ഉണ്ട്.പൊതുജനങ്ങള്‍ക്ക് വ്യാജമദ്യ നിര്‍മാണം, മദ്യ-മയക്കുമരുന്ന് അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്ത്, വില്‍പ്പന, ഉപഭോഗം തുടങ്ങിയവ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ച് അറിയിക്കാം.
വിവരങ്ങള്‍ നല്കുന്നവര് പേരു വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. വിവരം നല്കുന്ന വർക്ക് റിവാര്‍ഡും ചട്ടങ്ങള്‍ പ്രകാരം പാരിതോഷികവും നല്‍കുന്നതാണെന്ന് ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു.
എക്സൈസ് കണ്ട്രോള് റൂം ആലപ്പുഴ: 0477-2252049, എക്സൈസ് കണ്ട്രോള് റൂം -ടോള്‍ ഫ്രീ നമ്പറുകള്‍: 1800 425 2696, 155358, എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ആലപ്പുഴ: 0477-2251639, അസി. എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) ആലപ്പുഴ: 9496002864, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആലപ്പുഴ: 9447178056, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ചേര്‍ത്തല: 0478-2813126, 9400069483 (സിഐ) 9400069484 (ഇഐ), എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ആലപ്പുഴ: 0477-2230183.