കോ​​ട്ട​​യ​​ത്ത് ഫോ​​ൺ ക​​വ​​ർ ബു​​ക്ക് ചെ​​യ്ത നേ​​പ്പാ​​ൾ സ്വ​​ദേ​​ശി​​ക്ക് ന​​ഷ്ട​​മാ​​യത് 86,000 രൂ​​പ; പ​​ണം ന​​ഷ്ട​​പ്പെ​​ട്ട വ​​ഴി​​യി​​ങ്ങ​​നെ…

കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്ത് നേ​​പ്പാ​​ൾ സ്വ​​ദേ​​ശി ജോ​​ലി ചെ​​യ്തു സ​​ന്പാ​​ദി​​ച്ച മു​​ക്കാ​​ൽ ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ ഓ​​ണ്‍ ലൈ​​ൻ ത​​ട്ടി​​പ്പു​​കാ​​ർ കൊ​​ണ്ടു​​പോ​​യി. മൊ​​ബൈ​​ൽ ഫോ​​ണി​​ന്‍റെ ക​​വ​​ർ വാ​​ങ്ങി​​യ​​യാ​​ൾ​​ക്കാ​​ണ് 86,000 രൂ​​പ ന​​ഷ്ട​​മാ​​യ​​ത്. കോ​​ട്ട​​യ​​ത്ത് തൊ​​ഴി​​ൽ തേ​​ടി​​യെ​​ത്തി​​യ നേ​​പ്പാ​​ൾ സ്വ​​ദേ​​ശി സ​​ദ്ദാം ഹു​​സൈ​​നാ​​ണ് പ​​ണം ന​​ഷ്ട​​പ്പെ​​ട്ട​​ത്.

പ​​ണം ന​​ഷ്ട​​പ്പെ​​ട്ട വ​​ഴി​​യി​​ങ്ങ​​നെ: ഇ​​യാ​​ൾ ഓ​​ണ്‍​ലൈ​​ൻ വ​​ഴി മൊ​​ബൈ​​ൽ ഫോ​​ണി​​ന്‍റെ ക​​വ​​ർ വാ​​ങ്ങി. ക​​വ​​ർ മൊ​​ബൈ​​ൽ ഫോ​​ണി​​ലി​​ട്ട​​പ്പോ​​ൾ അ​​ള​​വ് ശ​​രി​​യ​​ല്ല. അ​​തി​​നാ​​ൽ തി​​രി​​കെ കൊ​​ടു​​ത്തു. തി​​രി​​കെ ന​​ല്കി​​യാ​​ൽ പ​​ണം തി​​രി​​കെ ന​​ല്കേ​​ണ്ട​​താ​​ണ്. ഇ​​ത് ഇ​​യാ​​ളു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് ന​​ല്കാ​​മെ​​ന്നു പ​​റ​​ഞ്ഞ് അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ വാ​​ങ്ങി.

പി​​ന്നീ​​ട് നെ​​റ്റ് ബാ​​ങ്കിം​​ഗ് മു​​ഖേ​​ന അ​​ക്കൗ​​ണ്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന പ​​ണം മ​​റ്റൊ​​രു അ​​ക്കൗ​​ണ്ടി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. പ​​ണം പി​​ൻ​​വ​​ലി​​ച്ച​​തി​​ന്‍റെ സ​​ന്ദേ​​ശം മൊ​​ബൈ​​ൽ ഫോ​​ണി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണു ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ട്ട വി​​വ​​രം അ​​റി​​ഞ്ഞ​​ത്. ഉ​​ട​​നെ വെ​​സ്റ്റ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്കി. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലെ ഒ​​രു അ​​ക്കൗ​​ണ്ടി​​ലേ​​ക്കാ​​ണു പ​​ണം മാ​​റ്റി​​യ​​തെ​​ന്നു വ്യ​​ക്ത​​മാ​​യി. പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രി​​ക​​യാ​​ണ്.

Related posts