കണ്ണൂര്‍: ഫേസ്ബുക്ക് വഴിയുള്ള പരിചയത്തിൽ ഓൺ ലൈൻ ട്രേഡിംഗ് വഴി പണം സന്പാദിക്കാം എന്നു വിശ്വസിപ്പിച്ച് തലശേരി സ്വദേശിനിയുടെ12,06,000 രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ.
പാലക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ് (36), ദിലീപ് (36), പ്രേംകുമാര്‍ (52) എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍രാജിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂര്‍ സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൊണ്ട് വിവിധ അക്കൗണ്ടുകളിലേക്ക് പലതവണകളായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. മേല്‍പരാതിയില്‍ റിഷാദിന്റെ അക്കൗണ്ടിലേക്ക് വന്ന 4,50,000 രൂപ പ്രതികള്‍ ചെക്ക് വഴി പിൻവലിച്ചതായി കണ്ടെത്തി.