കുടിക്കാനില്ലാതെ മരിക്കേണ്ടി വരരുത്..! കേരളത്തിലെ മദ്യാസക്തിയുള്ളവർക്ക് ഇന്ത്യൻ നിർമിത മദ്യം; ഡോ​ക്ട​റു​ടെ കു​റി​പ്പോ​ടെ മ​ദ്യം വാ​ങ്ങാമെന്ന ഉ​ത്ത​ര​വി​റ​ക്കി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ഡോ​ക്ട​റു​ടെ കു​റി​പ്പോ​ടെ മ​ദ്യം വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി എ​ക്‌​സൈ​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബി​വ​റേ​ജ​സി​ല്‍ നി​ന്നും മ​ദ്യം വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കും. ഒ​രാ​ള്‍​ക്ക് ഒ​ന്നി​ല്‍ അ​ധി​കം പാ​സു​ക​ളും ല​ഭി​ക്കി​ല്ല. ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​മാ​യി​രി​ക്കും പാ​സ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അ​നു​വ​ദി​ക്കു​ക.

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ രം​ഗ​ത്തെ​ത്തി. മ​ദ്യ​ത്തി​ന് കു​റി​പ്പ​ടി ന​ൽ​കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ നേ​രി​ടു​മെ​ന്നും കെ​ജി​എം​ഒ​എ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Related posts

Leave a Comment