“ഒ​രി​ട​ത്തൊ​രി​ട​ത്ത്..!’  ഇനികഥകൾ വായിച്ച് മെനക്കെടേണ്ട; ഇതാ നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാർ നിങ്ങൾക്ക്  ​കഥ പറഞ്ഞു നൽകും യു ​ട്യൂ​ബി​ലൂ​ടെ…

തൃ​ശൂ​ർ: വാ​യി​ക്കാ​തെ ഇ​നി ക​ഥ കേ​ൾ​ക്കാം. ക​ഥ​ക​ൾ എ​ഴു​ത്തു​കാ​ര​ന്‍റെ ശ​ബ്ദ​ത്തി​ൽ യൂ​ട്യൂ​ബി​ലൂ​ടെ കേ​ൾ​ക്കാ​വു​ന്ന ചാ​ന​ൽ 45 ക​ഥ​ക​ളു​മാ​യി പ്ര​കാ​ശി​ത​മാ​യി. സം​വ​ത്സ​ര​ങ്ങ​ളാ​യി ക​ഥ​പ​റ​യാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ന്ന പ്ര​യോ​ഗ​മാ​യ “ഒ​രി​ട​ത്തൊ​രി​ട​ത്ത്’ എ​ന്ന​താ​ണ് യു ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ പേ​ര്. എം​ടി യും ​സേ​തു​വും എം. മു​കു​ന്ദ​നും അ​ഷ്ട​മൂ​ർ​ത്തി​യും അ​യ്മ​നം ജോ​ണും മു​ത​ൽ ന​വ​പ്ര​തി​ഭ​ക​ളാ​യ സോ​ക്ര​ട്ടീസ്, ബി. മു​ര​ളി, സീ​അ​നൂ​പ് വി​നോ​ദ് കൃ​ഷ്ണ, വി​നോ​യ് തോ​മ​സ്, ഷി​നി​ലാ​ൽ, മ​നോ​ജ് വെ​ള്ള​നാ​ട് എ​ന്നി​വ​രെ​ല്ലാം ക​ഥ​പ​റ​ച്ചി​ലു​കാ​രാ​യി ഇ​വി​ടെയെ​ത്തും.

തി​രു​വ​ന​ന്ത​പു​രം കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വി​ഡി​യോ പാ​ർ​ക്കി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ട്വി​സ്റ്റ് ഡി​ജി​റ്റ​ൽ മീഡി​യ​യാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​നു പി​ന്നി​ൽ. “​ഒ​രി​ട​ത്തെ​രി​ട​ത്തി​’ലൂ​ടെ മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്ര​ത്തി​ന് ഒ​രു പു​തി​യ ശാ​ഖ തു​റ​ക്കു​ക​യാ​ണെ​ന്നു കി​ൻ​ഫ്ര ഫി​ലിം ആ​ന്‍റ് വീ​ഡി​യോ പാ​ർ​ക്ക് എം​ഡി സൂര​ജ് ര​വീ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ഒ​രു വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ക​ഥ​ക​ൾ വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്നു​ണ്ടെ​ന്ന അ​റി​വാ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ മു​ഖ്യസൂ​ത്ര​ധാ​ര​നാ​യ ജി.​എ​സ്. മ​നോ​ജ്കു​മാ​റി​നു പ്ര​ചോ​ദ​ന​മാ​യ​ത്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ ചാ​ന​ലി​ന്‍റെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി ഡോ. ​കെ.​പി. മോ​ഹ​ന​ൻ, ചാ​ന​ൽ ഡ​യ​റ​ക്ട​ർ ജി ​എ​സ് മ​നോ​ജ്കു​മാ​ർ, സാ​ഹി​ത്യ​കാ​ര​ൻ അ​ജി​ത് നീ​ലാ​ഞ്ജ​നം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts