ഇനി ആരേയും ഇവൻ ചതിക്കരുത്..!  പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കാമുകൻ മറ്റൊരു പെൺകുട്ടിയു മായി പ്രണയത്തിലാണെന്ന് അറിഞ്ഞ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു

കോ​ട്ട​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്നു കു​മ​ര​ക​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു ന​ട​ത്തും. പ​ന​ച്ചി​ക്കാ​ട് ക​ടു​വാ​ക്കു​ളം ഹ​രി​ജ​ൻ കോ​ള​നി​യി​ൽ ചെ​രി​യ​ത്ത് സി.​ജെ. അ​നു​രാ​ജി (21)നെ​യാ​ണു ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കു​മ​ര​കം പ​ക്ഷി സ​ങ്കേ​ത​ത്തി​ലെ വാ​ച്ച്ട​വ​റി​നു മു​ക​ളി​ൽ വ​ച്ചാ​ണു ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം ഇ​ന്നു വൈ​കു​ന്നേ​രം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 2015ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ പ​രി​ച​യ​ത്തി​ലാ​യ​തോ​ടെ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യ്ക്കു വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

നാ​ളു​ക​ൾ​ക്കു​ശേ​ഷം അ​നു​രാ​ജ് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു മ​ന​സി​ലാ​യ​തോ​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts