ഓസ്കർ അ​വാ​ര്‍​ഡ്: ഏ​ഴ​ഴ​കി​ൽ ഓ​പ്പ​ൻ​ഹൈ​മ​ർ; മി​ക​ച്ച ന​ട​ൻ കി​ലി​യ​ൻ മ​ർ​ഫി, ന​ടി എ​മ്മ സ്റ്റോ​ണ്‍

96ാം ഓ​സ്കര്‍ അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ സം​വി​ധാ​നം ചെ​യ്ത ഓ​പ്പ​ൻ​ഹൈ​മ​ർ ഏ​ഴ് അ​വാ​ര്‍​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി പു​ര​സ്കാ​ര​വേ​ദി​യി​ൽ തി​ള​ങ്ങി. ആ​റ്റം ബോം​ബി​ന്‍റെ പി​താ​വ് ജെ. ​ഓ​പ്പ​ൻ​ഹൈ​മ​റു​ടെ ജീ​വി​തം ഇ​തി​വൃ​ത്ത​മാ​ക്കി ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യ​കാ​വ്യ​മാ​ണ് ഓ​പ്പ​ൻ​ഹൈ​മ​ർ.

ഓ​പ്പ​ൻ​ഹൈ​മ​റി​ലെ അ​ഭി​ന​യ​മി​ക​വി​ന് കി​ലി​യ​ൻ മ​ർ​ഫി മി​ക​ച്ച ന​ട​നു​ള്ള ഓ​സ്ക​ർ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി. മി​ക​ച്ച ചി​ത്രം, മി​ക​ച്ച സ​ഹ​ന​ട​ൻ, ഒ​റി​ജി​ന​ല്‍ സ്കോ​ര്‍, എ​ഡി​റ്റിം​ഗ്, കാ​മ​റ അ​വാ​ര്‍​ഡു​ക​ള്‍ ഓ​പ്പ​ൻ​ഹൈ​മ​ർ ക​ര​സ്ഥ​മാ​ക്കി. പു​വ​ർ തിം​ഗ്സ് നാ​ലു പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യെ​ടു​ത്തു.

പൂ​വ​ർ തിം​ഗ്സി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ എ​മ്മ സ്റ്റോ​ണ്‍ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. 23 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് അ​വാ​ർ​ഡു​ക​ൾ. ഇ​ക്കു​റി​യും ജി​മ്മി കെ​മ്മ​ലാ​ണ് അ​വ​താ​ര​ക​ന്‍റെ റോ​ളി​ൽ എ​ത്തി​യ​ത്.

പ്ര​ധാ​ന അ​വാ​ര്‍​ഡു​ക​ള്‍: ചി​ത്രം- ഓ​പ്പ​ൻ​ഹൈ​മ​ർ, ന​ട​ന്‍- കി​ലി​യ​ൻ മ​ർ​ഫി (ഓ​പ്പ​ന്‍​ഹൈ​മ​ർ), ന​ടി- എ​മ്മ സ്റ്റോ​ണ്‍ (പൂ​വ​ർ തിം​ഗ്സ്). സം​വി​ധാ​യ​ക​ന്‍- ക്രി​സ്റ്റ​ഫ​ര്‍ നോ​ള​ന്‍ (ഓ​പ്പ​ന്‍​ഹൈ​മ​ർ), സ​ഹ​ന​ടി- ഡാ​വി​ൻ ജോ​യ് റാ​ൻ​ഡോ​ൾ​ഫ് (‌ദ ​ഹോ​ൾ​ഡോ​വ​ർ​സ്), ആ​നി​മേ​റ്റ​ഡ് ഷോ​ർ​ട്ട് ഫി​ലിം- വാ​ര്‍ ഈ​സ് ഓ​വ​ര്‍, ആ​നി​മേ​റ്റ​ഡ് ഫി​ലിം- ദ ​ബോ​യ് ആ​ൻ​ഡ് ഹീ​റോ​യി​ന്‍, ഒ​റി​ജി​ന​ൽ സ്‌​ക്രീ​ൻ​പ്ലേ- അ​നാ​ട്ട​മി ഓ​ഫ് എ ​ഫാ​ൾ (ജ​സ്റ്റി​ൻ ട്ര​യ​റ്റ്, ആ​ർ​ത​ർ ഹ​രാ​രി), അ​ഡാ​പ്റ്റ​ഡ് സ്‌​ക്രീ​ൻ​പ്ലേ- അ​മേ​രി​ക്ക​ൻ ഫി​ക്ഷ​ൻ (കോ​ർ​ഡ് ജെ​ഫേ​ഴ്സ​ൺ), ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ര്‍ ഫി​ലിം- 20 ഡേ​യ്സ് ഇ​ന്‍ മാ​ര്യു​പോ​ള്‍ (റ​ഷ്യ​യു​ടെ യു​ക്രൈ​ന്‍ അ​ധി​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്യു​മെ​ന്‍റ​റി), വ​സ്ത്രാ​ല​ങ്കാ​രം പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന്‍- പൂ​വ​ർ തിം​ഗ്സ്, സ​ഹ​ന​ട​ന്‍- റോ​ബ​ര്‍​ട്ട് ഡൗ​ണി ജൂ​നി​യ​ര്‍ (ഓ​പ്പ​ന്‍​ഹൈ​മ​ർ), ഒ​റി​ജി​ന​ല്‍ സ്കോ​ര്‍- ലു​ഡ് വി​ഗ് ഗോ​റാ​ൻ​സ​ൺ(​ഓ​പ്പ​ന്‍​ഹൈ​മ​ർ), ഗാ​നം- വാ​ട്ട് വാ​സ് ഐ ​മെ​യ്ഡ് ഫോ​ര്‍? ബാ​ർ​ബി ( ബി​ല്ലി എ​ലി​ഷ്, ഫി​നി​യാ​സ് ഒ’​കോ​ണ​ൽ), വി​ദേ​ശ ചി​ത്രം- ദ ​സോ​ണ്‍ ഓ​ഫ് ഇ​ന്‍​ട്ര​സ്റ്റ്, എ​ഡി​റ്റിം​ഗ്- ജെ​ന്നി​ഫ​ര്‍‍ ലൈം (​ഓ​പ്പ​ന്‍​ഹൈ​മ​ർ), ഛായ​ഗ്ര​ഹ​ണം- ഹൊ​യ്തെ വാ​ൻ ഹൊ​യ്തെ​മ(​ഓ​പ്പ​ന്‍​ഹൈ​മ​ർ).

Related posts

Leave a Comment