ദേശീയപാത വരുമ്പോൾ..! യക്ഷിയും ദേവിയും ഇരിക്കുന്ന തോട്ടപ്പള്ളിയിലെ റോഡുവക്കിലെ ഒറ്റപ്പന മുറിച്ചു മാറ്റുന്നു; കണ്ണീർ പൊഴിച്ച് വിശ്വാസികൾ

അമ്പ​ല​പ്പു​ഴ: ഒ​രു ദേ​ശ​ത്തെ പ്ര​ശ​സ്ത​മാക്കി​യ പ​ന ഓ​ർ​മ​യാ​കു​ന്നു. തോ​ട്ട​പ്പ​ള്ളി ഒ​റ്റ​പ്പ​ന​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​റ്റ​പ്പ​ന​യാ​ണ് ദേ​ശീ​യപാ​താ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ മു​റി​ച്ചു​മാ​റ്റു​ന്ന​ത്.

ദേ​ശീ​യപാ​ത​യി​ൽ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​ക്ക് വ​ട​ക്ക് കി​ഴ​ക്കു ഭാ​ഗ​ത്താ​യാ​ണ് ഒ​റ്റ​പ്പ​ന നി​ൽ​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഒ​റ്റ​പ്പ​ന​യു​ടെ പേ​രി​ലാ​ണ് പി​ന്നീ​ട് ഈ ​സ്ഥ​ല​വും അ​റി​യ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്.

തോ​ട്ട​പ്പ​ള്ളി കു​രു​ട്ടൂർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ തോ​ഴി​യാ​യ യ​ക്ഷി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ ഈ ​പ​ന​യി​ലു​ണ്ടെ​ന്നാ​ണ് ഭ​ക്ത​രു​ടെ വി​ശ്വാ​സം. ദേ​ശീ​യപാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പ​ന മു​റി​ച്ചു​മാ​റ്റാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ൽ പ​ന മു​റി​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നു ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

ഉ​ത്സ​വകാ​ല​ങ്ങ​ളി​ൽ ഒ​റ്റ​പ്പ​ന​യു​ടെ ചു​വ​ട്ടി​ലാ​ണ് ഗു​രു​തി​യും മ​റ്റു പൂ​ജ​ക​ളും ന​ട​ക്കു​ന്ന​ത്. ഇ​നി ഈ ​ച​ട​ങ്ങു​ക​ൾ ഓ​ർ​മ​യാ​യി മാ​റു​ക​യാ​ണ്. പ​ന​യി​ലു​ണ്ടാ​യി​രു​ന്ന യ​ക്ഷി, ദേ​വി എ​ന്നി​വ​യെ ആ​വാ​ഹി​ച്ച് കു​ടി​യി​രു​ത്തി.

റോ​ഡു വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ പ്ര​സി​ദ്ധ​മാ​യ ക്ഷേ​ത്ര​ത്തി​ന്‍റെ ര​ണ്ടു കൊ​ടി​മ​ര​ങ്ങ​ളും ഇ​ല്ലാ​താ​കും. റോ​ഡു വി​ക​സ​ന​ത്തി​ൽനി​ന്ന് ക്ഷേ​ത്ര​ത്തെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​ഭാ​ഗം ന​ഷ്ട​പ്പെ​ടു​മ്പോ​ൾ ഈ ​ദേ​ശ​ത്തെ പെ​രു​മ​യി​ലെ​ത്തി​ച്ച പ്ര​സി​ദ്ധ​മാ​യ ഒ​റ്റ​പ്പ​ന​യും ഓ​ർ​മ​യാ​കു​ക​യാ​ണ്.

Related posts

Leave a Comment