ടാ തടിയാ…. പണി പോകുമെടാാ….

വി​മാ​ന​ത്തി​ൽ ഒ​രു യാ​ത്ര​ക്കാ​ര​ന് കൊ​ണ്ടു​പോ​കാ​വു​ന്ന ല​ഗേ​ജി​ന് തൂ​ക്കം ഇ​ത്ര​യേ പാ​ടൂ എ​ന്ന് ഓ​രോ എ​യ​ർ​ലൈ​ൻ ക​ന്പ​നി​ക​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ന്‍റെ ദേ​ശീ​യ വി​മാ​ന​ക്ക​ന്പ​നി​യാ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് തൂ​ക്കം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​പ്പോ​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്.

പി.​ഐ.​എ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ ത​ടി കൂ​ടി​യ ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ടാ​ണ്. വ​ണ്ണം കു​റ​ച്ച് സ്ലിം ​ആ​യി സ്മാ​ർ​ട്ടും ഫി​റ്റും ആ​കാ​ൻ പി.​ഐ.​ഐ ത​ങ്ങ​ളു​ടെ ഫാ​റ്റി സ്റ്റാ​ഫി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ആ​റു മാ​സ​ത്തി​ന​കം ത​ടി​യെ​ല്ലാം കു​റ​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം. ത​ടി കു​റ​ച്ചി​ല്ലെ​ങ്കി​ൽ വീ​ട്ടി​ലി​രി​ക്കാ​മെ​ന്നാ​ണ് ഭീ​ഷ​ണി.

പൊ​ണ്ണ​ത്ത​ടി​യു​ള്ള ജീ​വ​ന​ക്കാ​രെ​ക്കു​റി​ച്ച് വി​മാ​ന​യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട​ത്രെ. ത​ടി കു​റ​യ്ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​തോ​ടൊ​പ്പം എ​ങ്ങി​നെ ത​ടി​കു​റ​യ്ക്ക​ണ​മെ​ന്നും മ​റ്റു​മു​ള്ള ചാ​ർ​ട്ടും കൊ​ടു​ത്തി​ട്ടു​ണ്ട്. ആ​റു​മാ​സം സ​മ​യം കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ത​ടി കാ​ര​ണം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ഓ​രോ മാ​സ​വും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി ശ​രീ​ര​ഭാ​രം അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. 1800ഓ​ളം ത​ടി​ച്ച ജീ​വ​ന​ക്കാ​ർ ക​ന്പ​നി​യി​ലു​ണ്ട​ത്രെ.

Related posts