പാ​ക്കി​സ്ഥാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; ഇ​മ്രാ​ൻ ഖാന് അ​നു​കൂ​ല​മെ​ന്നു സൂ​ച​ന

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോൾ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യാ​യ പി​ടി​ഐ (തെ​ഹ്‌​രി​ക് ഇ ​ഇ​ൻ​സാ​ഫ്) 266 സീ​റ്റി​ൽ 154 സീ​റ്റി​ൽ ലീ​ഡ് ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​തി​ൽ പി​ടി​ഐ അ​ഞ്ച് സീ​റ്റി​ലും പി​എം​എ​ൽ-​എ​ൻ (പാ​ക്കി​സ്ഥാ​ൻ മു​സ് ലിം ​ലീ​ഗ്-​ന​വാ​സ്) നാ​ലി​ട​ത്തും പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി (പി​പി​പി) മൂ​ന്നി​ട​ത്തും വി​ജ​യി​ച്ചു. പാ​ക് ദേ​ശീ​യ അ​സം​ബ്ലി​യി​ലെ 336 സീ​റ്റു​ക​ളി​ല്‍ 266 എ​ണ്ണ​ത്തി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

പ്ര​തീ​ക്ഷ​ക​ളെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​ന്‍റെ പാ​ർ​ട്ടി​യെ (പി​എം​എ​ല്‍-​എ​ന്‍) ഏ​റെ പി​ന്നി​ലാ​ക്കി​യാ​ണ് പി​ടി​ഐ​യു​ടെ മു​ന്നേ​റ്റം. സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് അ​ട​ക്ക​മു​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഇ​മ്രാ​ന്‍ ഖാ​ന്‍റെ പാ​ര്‍​ട്ടി അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​മാ​ണു ന​ട​ത്തു​ന്ന​ത്. “പി​ടി​ഐ വ​ൻ വി​ജ​യം നേ​ടും. രാ​ജ്യ​ത്തു വീ​ണ്ടും പി​ടി​ഐ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും. രാ​ജ്യ​ത്തെ ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് ഇ​മ്രാ​ന്‍ ഖാ​ൻ’ പി​ടി​ഐ​യി​ലെ മു​തി​ര്‍​ന്ന നേ​താ​വ് ബാ​രി​സ്റ്റ​ർ ഗോ​ഹ​ർ അ​ലി ഖാ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വോ​ട്ടെ​ണ്ണ​ൽ ഫ​ലം വൈ​കു​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. അ​സാ​ധാ​ര​ണ​മാ​യ കാ​ല​താ​മ​സ​മാ​ണു ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന​ത്. വ്യാ​പ​ക അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പി​ടി​ഐ പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ൽ ആ​ഹ്ലാദ​പ്ര​ക​ട​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 5,121 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രി​ച്ച​ത്. 12.85 കോ​ടി വോ​ട്ട​ര്‍​മാ​ർ സ​മ്മ​തി​ദാ​യ​ക അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment