ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതിനു പിന്നാലെ തിരിച്ചടിക്കുമെന്ന് പ്രതികരിച്ച് പാക്കിസ്ഥാൻ.കൂടാതെ, അതിർത്തിയിൽ പാക് സൈന്യം ഷെല്ലാക്രമണവും നടത്തി.
ഇന്ത്യയുടെ ആക്രമണം പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ലാഹോറിലെയും സിയാൽകോട്ടിലെയും വിമാനത്താവളങ്ങൾ അടച്ചു.