നമ്മൾ പോലും അറിയാതെ പല കാര്യങ്ങളാകും ജീവിതത്തിലേക്ക് കടന്നു വരുന്നത്. നിനച്ചിരിക്കാതെ സംഭവിച്ച ദുരിതവും അതിന്റെ പ്രത്യാഘാതവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
2021 ൽ ഒരു പാക്ക് സന്ദർശനത്തിനിടെ യുകെ സ്വദേശിനിയായ ഒരു യുവതി തന്റെ അമ്മയുടെ സഹോദരനെ വിവാഹം ചെയ്യാൻ നിർബന്ധിതയാവുകയായിരുന്നു. പാകിസ്ഥാനില്‍ നിന്നും യുകെയിലേക്ക് താമസം മാറ്റുന്നതിനു വേണ്ടിയുള്ള നിയമപരമായ തടസം മാറ്റുന്നതിനായി അമ്മാവന് യുവതിയെ വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.
ഒരു മാസത്തോളം ഇവർക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കേണ്ടതായും വന്നു. ഇതിനിടയിൽ ഇവർ ഗർഭിണിയാവുകയും ചെയ്തു. ഗർഭ കാലത്തോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. എന്നാൽ ആ സമയം അയൽവാസികൾ യുവതിക്കും ഭർത്താവിനുമെതിരേ മത കോടതിയില്‍ പരാതി നല്കി.
പിന്നാലെ ഇരുവര്‍ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തുകയും ചെയ്തു. സംഭവം പുറത്തായതോടെ യുവതി സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു. തനിക്ക് ചതി സംഭവിച്ചെന്നും ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ ഞാൻ അദ്ദേഹത്തെ സഹായിച്ചാല്‍ പകരമായി അദ്ദേഹം ഒരു കാറും വീടും ധാരാളം പണവും നല്‍കുമെന്നും അങ്ങനെ ഞങ്ങളുടെ ജീവിതം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ അയാള്‍ക്ക് തന്റെ കുഞ്ഞിനെയും എന്നെയും കുറിച്ച് വേവലാതിയില്ല. അവൻ എന്റെ ജീവിതം നശിപ്പിച്ചു. എനിക്ക് സഹായം ആവശ്യമാണ്.’ എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.
അതേസമയം പാകിസ്ഥാനില്‍ യുവതിക്കെതിരേ വ്യഭിചാര കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അയല്‍വാസികളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു.